Join Our Whats App Group

സ്ത്രീയിലെ ഈ ലക്ഷണം വന്ധ്യതാ സൂചനയാകാം...

സ്ത്രീകളിലെ അസാധാരണ വന്ധ്യതാ ലക്ഷണങ്ങള്‍ ചിലതാണ്. ഇതെക്കുറിച്ചറിയൂ...

സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണങ്ങള്‍ ഏറെയാണ്. പങ്കാളികളില്‍ ഒരാള്‍ക്കെങ്കിലും വന്ധ്യതയുണ്ടെങ്കില്‍ ഇത് ഗര്‍ഭധാരണത്തിന് തടസമാകുന്നു. വ്യത്യസ്ത പ്രശ്‌നങ്ങളാകാം, സ്ത്രീ പുരുഷന്മാരില്‍ ഇതിന് കാരണം. സ്ത്രീകളില്‍ ആര്‍ത്തവ, യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങളും പുരുഷന്മാരില്‍ ബീജ സംബന്ധമായവയുമെല്ലാം ഇതിന് കാരണമാകാം. വന്ധ്യതയ്ക്ക് പല ചികിത്സാ രീതികളുമുണ്ട്. പലപ്പോഴും വന്ധ്യത തിരിച്ചറിയുന്നതില്‍ നാം പരാജയപ്പെടുകയും ചെയ്യുന്നു. ചിലപ്പോള്‍ ചില അസാധാരണ ലക്ഷണങ്ങള്‍ വന്ധ്യതാ പ്രശ്‌നങ്ങളായി മാറും. ഇത്തരത്തിലെ ചില അസാധാരണ വന്ധ്യതാ ലക്ഷണങ്ങളെക്കുറിച്ചറിയൂ.

ആര്‍ത്തവം ഒരു പ്രധാന സൂചനയാണ്. ആര്‍ത്തവ വേദന സാധാരണയാണ്. എന്നാല്‍ അസാധാരണമായ, അതി കഠിനമായ ആര്‍ത്തവ വേദന സ്ത്രീ വന്ധ്യതയുടെ ലക്ഷണമാകാം. അതി കഠിനമായ ആര്‍ത്തവ വേദന എന്‍ഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് കാരണം. യൂട്രസിന്റെ എന്‍ഡോമെട്രിയല്‍ ടിഷ്യൂ പുറത്തേയ്ക്ക് വളരുന്നതാണ് ഇത്. ഇത് അതികഠിനമായ ആര്‍ത്തവ വേദനയ്ക്കും കട്ടകളായി രക്തം പോകുന്നതിനും കാരണമാകും. വന്ധ്യതയിലേയ്ക്കു നയിക്കാവുന്ന ഒരു പ്രശ്‌നമാണിത്.

ആര്‍ത്തവ ക്രമക്കേട്

കൈകാലുകള്‍

ചില സ്ത്രീകളുടെ കൈകാലുകള്‍ വല്ലാതെ തണുത്തിരിയ്ക്കുന്നതായി അനുഭവപ്പെടാം. ഇത് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ സൂചനയാണ്. തൈറോയ്ഡിന് പ്രധാന കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്. ഇത് വന്ധ്യതയിലേയ്ക്കു നയിക്കാവുന്ന ഒന്നുമാണ്. തൈറോയ്ഡുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് തടസം നേരിടുന്നത് സാധാരണയാണ്. ഇതോടൊപ്പം ചര്‍മം വരളുക, മുടി കൊഴിച്ചില്‍, മലബന്ധം, തടി കൂടുക പോലുള്ള ലക്ഷണങ്ങളും കൂടിയുണ്ടെങ്കില്‍.
പാല്‍


ആര്‍ത്തവ ക്രമക്കേട് 

കൃത്യമായി എല്ലാ മാസവും ആര്‍ത്തവും വരാത്തതും 35 ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവ ചക്രം വരുന്നതുമെല്ലാം തന്നെ സ്ത്രീ വന്ധ്യതയുടെ ലക്ഷണങ്ങളാകാം. ഇതെല്ലാം ഓവുലേഷന്‍ നടക്കുന്നില്ലെന്നതിന്റെ സൂചനയാണ്. സ്ത്രീ വന്ധ്യതയ്ക്ക് പ്രധാന കാരണമാണ് ഓവുലേഷന്‍ നടക്കാത്തത്. ഓവുലേഷന്‍ നടന്നില്ലെങ്കില്‍ അണ്ഡം പുറന്തള്ളപ്പെടുന്നില്ല. അണ്ഡ-ബീജ സംയോഗം നടന്ന് ഭ്രൂണം രൂപപ്പെടുന്നുമില്ല. ഇതു പോലെ തന്നെ 21 ദിവസത്തില്‍ താഴെ ആര്‍ത്തവം വരുന്നുണ്ടെങ്കിലും വന്ധ്യതാ ലക്ഷണമാകാം. ഇതും ഓവുലേഷന്‍ പ്രശ്‌നങ്ങളുടെ സൂചനയാണ്.

ചില സ്ത്രീകളുടെ കൈകാലുകള്‍ വല്ലാതെ തണുത്തിരിയ്ക്കുന്നതായി അനുഭവപ്പെടാം. ഇത് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ സൂചനയാണ്. തൈറോയ്ഡിന് പ്രധാന കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്. ഇത് വന്ധ്യതയിലേയ്ക്കു നയിക്കാവുന്ന ഒന്നുമാണ്. തൈറോയ്ഡുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് തടസം നേരിടുന്നത് സാധാരണയാണ്. ഇതോടൊപ്പം ചര്‍മം വരളുക, മുടി കൊഴിച്ചില്‍, മലബന്ധം, തടി കൂടുക പോലുള്ള ലക്ഷണങ്ങളും കൂടിയുണ്ടെങ്കില്‍.

ഗര്‍ഭിണിയല്ലെങ്കിലും മുലയൂട്ടുന്നില്ലെങ്കിലും സ്തനങ്ങളില്‍ നിന്നും പാല്‍ വരുന്നതോ ഇതു പോലെയുള്ള ദ്രാവകം വരുന്നതോ വന്ധ്യതയുടെ ലക്ഷണമാകാം. ഇത് ഹൈപ്പര്‍ പ്രോലാക്ടിനീമിയ എന്ന അവസ്ഥയാണ്. മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഹോര്‍മോണാണ് പ്രോലാക്ടിന്‍. ഇതിനാലാണ് മുലയൂട്ടുന്നവരില്‍ ആര്‍ത്തവം വരാത്തതും ഗര്‍ഭധാരണം നടക്കാത്തതും. ഈ അവസ്ഥ തൈറോയ്ഡ് പ്രശ്‌നം കാരണമോ ചില മരുന്നുകള്‍ കാരണമോ പിറ്റിയൂറ്ററി ഗ്ലാന്റിലെ ഉപദ്രവകാരിയല്ലാത്ത ട്യൂമര്‍ കാരണമോ ആകാം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ് കാരണം.

അസാധാരണ രോമ വളര്‍ച്ച

സ്ത്രീകളുടെ മുഖത്ത് അസാധാരണ രോമ വളര്‍ച്ച ഇത്തരം വന്ധ്യതാ പ്രശ്‌നങ്ങളുടെ ഒരു സൂചനയാണ്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അധികമാകുന്നതാണ് ഇത്തരത്തിലെ രോമ വളര്‍ച്ചയ്ക്ക് കാരണം. പോളിസിസ്റ്റിക് ഓവറിയുടെ ഒരു ലക്ഷണം കൂടിയാണിത്. ഇത് വന്ധ്യതാ കാരണമാകാം. ഇതു പോലെ അമിതമായ വണ്ണവും സ്ത്രീ വന്ധ്യതയുടെ ഒരു ലക്ഷണമാണ്. സ്ത്രീകളിലെ അമിത വണ്ണമാണ് 6 ശതമാനം സ്ത്രീ വന്ധ്യതാ കാരണമായി പറയുന്നത്. ബോഡി മാസ് ഇന്‍ഡെക്‌സ് 3040 ആണെങ്കില്‍ അമിത വണ്ണം എന്നു പറയാം.


Post a Comment

أحدث أقدم
Join Our Whats App Group