Join Our Whats App Group

റോഡരികിൽ നിന്നു വീണു കിട്ടിയ രണ്ട്ലക്ഷം രൂപ ഉടമക്ക് തിരിച്ചു നൽകി ഓട്ടോഡ്രൈവർ മാതൃകയായി

പഴയങ്ങാടി:
റോഡരികിൽ നിന്നു വീണു കിട്ടിയ രണ്ട്ലക്ഷം രൂപ ഉടമക്ക് തിരിച്ചു നൽകി ഓട്ടോഡ്രൈവർ മാതൃകയായി. സി ഐ ടി യു നേതാവും പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവറുമായ നെരുവമ്പ്രത്തെ എം. എ. സലീം(48)ആണ്
മാതൃകയായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പഴയങ്ങാടി റെയിൽവേ സ്റ്റേഷനടുത്തു വച്ചാണ് പണം കിട്ടിയത്. ഉടൻ തന്നെ പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ തുക ഏല്പിച്ചു. സ്റ്റേഷനിൽ സി.ഐ എം.രാജഗോപാലിന്റെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി. സി ഐ ടി യു ഏരിയ സെക്രട്ടറി
ഗോപാലകൃഷ്ണൻ ഒപ്പമുണ്ടായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group