Join Our Whats App Group

ദത്ത് വിവാദം; കുഞ്ഞ് അമ്മയ്‌ക്കൊപ്പം, സമരം തുടരുമെന്ന് അനുപമ

 ദത്ത് വിവാദവുമായി ബന്ധപ്പെട്ട പോരാട്ടങ്ങൾക്കൊടുവിൽ അനുപമ കുഞ്ഞുമായി ശിശുക്ഷേമസമിതിക്ക് മുന്നിലെ സമരപ്പന്തലില്‍ എത്തി. എന്നാൽ സമരം തുടരുമെന്ന് അനുപമ ട്വന്റിഫോറിനോട് പ്രതികരിച്ചു. കുഞ്ഞിനെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു.



മാധ്യമങ്ങളോട് വലിയ നന്ദിയുണ്ടെന്നും അനുപമ പറഞ്ഞു. അതേസമയം സമരം തുടരുമെന്ന് ഐക്യദാര്‍ഢ്യസമിതി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി വരുംവരെ സമരം തുടരാനാണ് ഐക്യദാര്‍ഢ്യസമിതിയുടെ തിരുമാനം. തുടര്‍സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു.


അതേസമയം ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറി. വഞ്ചിയൂർ കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. അല്പസമയം മുമ്പ് കുഞ്ഞിന്റെ വൈദ്യ പരിശോധന കോടതി പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്.


ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു . സിഡബ്‌ള്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയിൽ ഹാജരായത്.


ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേനെയാണ് വഞ്ചിയൂർ കുടുംബ കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നൽകിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group