സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 50 താത്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന് ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. സ്‌കൂളുകളിലെ പഠനസമയം കൂട്ടാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. ക്ലാസുകള്‍ ഇനി മുതല്‍ വൈകുന്നേരം വരെയാക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം ഇവ നടപ്പിലാക്കും. നിലവില്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സ്‌കൂളുകളില്‍ ക്ലാസ് നടക്കുന്നത്.
അതേസമയം പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പരിഹാരമാകും. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്തായ സ്ഥിതിയായിരുന്നു.എന്നാല്‍ സീറ്റ് ക്ഷാമം ശ്രദ്ധയില്‍ പെടുത്തിയപ്പോളും പുതിയ ബാച്ച് വേണ്ടെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. 20 ശതമാനം സീറ്റ് കൂട്ടുക മാത്രമായിരുന്നു പരിഗണിച്ചത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമാവുകയും, പ്രതിപക്ഷം അടക്കം പ്രതിഷേധം ഉന്നയിച്ചതോടെയുമാണ് പുതിയ ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്. 50 താത്കാലിക ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം.
മൂന്ന് ജില്ലകളിലായിരുന്നു സീറ്റ് ക്ഷാമം രൂക്ഷം. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞും സീറ്റ് ലഭിക്കാതെ പോയത്. താത്കാലിക ബാച്ചിന് സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.
إرسال تعليق