ബുദ്ധിമോശം കൊണ്ട് ഒ.ടി.പി. നമ്പര്‍ തട്ടിപ്പുകാര്‍ക്ക് പറഞ്ഞു കൊടുത്ത് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചെന്ന് ഫോണില്‍ സന്ദേശം വന്നാലും ഭയക്കേണ്ട. ഒരു മണിക്കൂറിനുള്ളില്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ പണം തിരികെ ലഭിക്കും. ബാങ്ക് മാനേജര്‍മാരുടെയും വാലറ്റ് അധികൃതരുടെയും ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് സൈബര്‍ സെല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇ-വാലറ്റില്‍നിന്ന് വില്‍പ്പന നടത്തിയ ഓൺലൈൻ കമ്പിനിക്ക് പണം ഉടൻ ലഭിക്കില്ല. അതിന് സമയമെടുക്കും.
തട്ടിപ്പ് വിവരം സൈബര്‍ സെല്ലിനെ ഒരു മണിക്കൂറിനുള്ളിൽ അറിയിച്ചാല്‍ വിവരം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. ഉടന്‍ വാലറ്റ് ബ്ലോക്ക് ചെയ്യപ്പെടും. നഷ്ടപ്പെട്ട പണം അക്കൗണ്ടിലേക്ക് 24 മണിക്കൂറിനകം തിരികെ വരികയും ചെയ്യും.പണം പോയാല്‍ പരാതിപ്പെടേണ്ട നമ്പര്‍ : 0477-2230804
إرسال تعليق