Join Our Whats App Group

ഫെയ്സ്ബുക്കിൻെറ പ്രശംസയും മരക്കാരിൻ്റെ ടീസറിന്,ലാലിൻ്റെ പോസ്റ്റിന് താഴെ കമൻ്റ്

 


കൊച്ചി: 

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിൻ്റെ സിംഹം.സിനിമാപ്രേമികളെ മാത്രമല്ല ഫെയ്സ്ബുക്കിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാലും ടീമും.

ടീസര്‍ കണ്ട് പ്രശംസയുമായി എത്തിയിരിക്കുകയാണ് ഫേയ്സ്ബുക്ക് ആപ്പ്. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെയായിട്ടാണ് ടീസറിനെ പ്രശംസിച്ചുകൊണ്ട് കമന്റ് എത്തിയത്. എത്ര ഐതിഹാസികമായ ടീസറാണ് ഇത് എന്നായിരുന്നു ഫേയ്സ്ബുക്ക് ആപ്പിന്റെ കമന്റ്. ഫേയ്സ്ബുക്കിന്റെ പ്രശംസ സോഷ്യല്‍ മീഡിയയെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.

ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 14 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. വളരെക്കാലത്തിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ആവേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നത്. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും എന്ന വിഭാഗത്തില്‍ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഒന്നാമതെത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group