പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അതിനൊപ്പം നിലവില്‍ പുതിയ വകഭേദത്തിന് വാക്സിന്‍ ഫലപ്രദമല്ലെന്ന മുന്നറിയിപ്പും മന്ത്രി നല്‍കുന്നുണ്ട്.
300ല്‍ അധികം മ്യൂട്ടേഷന്‍ സംഭവിച്ച ഒമിക്രോണ്‍ അതീവ വിനാശകാരിയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഇത് ഇസ്രായേല്‍, ഹോങ്കോംഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. പുതിയ വകഭേദം വാക്‌സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ നടക്കുന്നേയുള്ളൂ. കേരളത്തില്‍ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പരിശോധിക്കുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
إرسال تعليق