പയ്യന്നൂര്‍: കാണാതായ യുവതിഒളവറ പുഴയില്‍ചാടി മീൻ പിടിക്കുകയായിരുന്ന യുവാക്കൾ രക്ഷിച്ചു. .പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ കുറ്റൂർഎരമത്തിന് സമീപം വെച്ച് ഇന്നലെ രാവിലെകാണാതായ മാനസിക അസ്വാസ്ഥ്യത്താൽ കഴിയുന്ന 47 കാരിയാണ് വിവസ്ത്രയായ ശേഷം പുഴയിൽ ചാടിയത്.പെരിങ്ങോം പോലീസ് സഹോദരൻ്റെ പരാതിയിൽ കേസെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പുഴയിൽ ചാടിയ വിവരം പയ്യന്നൂർ പോലീസ് പെരിങ്ങോം പോലീസിന് കൈമാറിയത്.
ഇന്നലെ വൈകുന്നേരം 6.45 ഓടെ
ഒളവറ റെയില്‍വെ പാലത്തിൽ നിന്നാണ് 47 കാരി പുഴയിലേക്ക് ചാടിയത്. ഈ സമയം പുഴയിൽ മീൻ പിടിക്കുകയായിരുന്ന ആശാരി പണി ചെയ്ത് ഒളവറ പാലത്തിന് സമീപത്തെ ക്വാട്ടേർസിൽ താമസിക്കുന്ന ആന്റണി ഷാജിയും സുഹൃത്ത് സാബുവും പുഴയിൽ ചൂണ്ടയിട്ട്മീന്‍ പിടിക്കുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് റെയില്‍വേ പാലത്തിന് മുകളില്‍നിന്നും ആരോ പുഴയിലേക്ക് ചാടിയത് ശ്രദ്ധിച്ചത്.തുടർന്ന് അവരെ രക്ഷിക്കാൻ ഷാജി പുഴയിലേക്ക് ചാടി. മരണത്തോട് മല്ലടിക്കുന്ന യുവതിയെ പിടികൂടി സാഹസികമായി കരക്കെത്തിക്കുകയായിരുന്നു.
നഗ്നയായിരുന്ന യുവതി യെ വീട്ടില്‍നിന്നും വസ്ത്രം കൊണ്ടുവന്ന് ധരിപ്പിച്ചശേഷം തൊഴിലാളികൾ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എ.എസ്.ഐ. നികേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശൻ എന്നിവർ സ്ഥലത്തെത്തി പെരിങ്ങോം പോലീസിൽ വിവരമറിയിച്ച് യുവതിയുടെ സഹോദരനെ സ്ഥലത്തെത്തിച്ച് ഒപ്പം വീട്ടിലേക്ക് അയക്കുകയായിരുന്നു. മീൻ പിടിക്കുകയായിരുന്ന യുവാക്കളുടെ അവസരോചിതമായ ഇടപെടലിനെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു
إرسال تعليق