Join Our Whats App Group

ബിജെപി മുസ്ലിം ലീഗ് സംഘർഷം തുടരുന്നു, ഒരാൾക്ക് കൂടി വേട്ടേറ്റു


ബിജെപി മുസ്ലിം ലീഗ് സംഘർഷം തുടരുന്നു, ഒരാൾക്ക് കൂടി വേട്ടേറ്റു

പാനൂര്‍: ബി.ജെ.പി പ്രവര്‍ത്തകന് നേരെ വധശ്രമം ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ മൊട്ടേമ്മല്‍ ആഷിക്കിന് വെട്ടേറ്റു.
വൈദ്യര്‍ പീടിക - കൂറ്റേരി കനാല്‍ റോഡ് ബൊമ്മക്കല്‍ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്.
ബുധനാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം. രണ്ട് ആക്ടീവ സ്കൂട്ടറില്‍ എത്തിയ നാലുപേര്‍ കൂറ്റേരി ഭാഗത്തുനിന്ന് വൈദ്യര്‍ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച്‌ കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയാണ് ഉണ്ടായത്.
ആഷിക്കിന് പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group