പാനൂർ :
ബി.ജെ.പി. പാനൂർ നഗരസഭാ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് പാറേങ്ങാടിന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചു. എലാങ്കോട് മുട്ടുംകാവിനുസമീപത്തെ വീട്ടുവരാന്തയിൽ ബുധനാഴ്ച രാവിലെ ആറിന് വാതിൽ തുറന്നപ്പോഴാണ് ഇത് കണ്ടത്.
‘ഭൂമിയിൽ നിന്റെ നാളുകൾ എണ്ണെപ്പട്ടു, ആദരാഞ്ജലികൾ’ എന്നും എഴുതിവെച്ചിട്ടുണ്ട്. പാനൂർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബി.ജെ.പി. പാനൂർ മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് പാറേങ്ങാടിന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച സംഭവത്തിൽ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പാനൂർ മേഖലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഇത്തരക്കാരുടെ നീക്കം അപലപനീയമാണ്. യഥാർഥ കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ഷിജിലാൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറിമാരായ രാജേഷ് കൊച്ചിയങ്ങാടി, വി.പി.ഷാജി എന്നിവർ സംസാരിച്ചു.
إرسال تعليق