ഒക്ടോബർ എട്ടിന് ഷാര്‍ജയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ സജു മാത്യുവിനെ പിന്നീട് കാണാതാവുകയായിരുന്നു. വിമാനത്താവളത്തിലെ നിരീക്ഷണ കാമറയില്‍ ഇയാള്‍ പുറത്തുവന്ന് ഒരു കാറില്‍ കയറുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഈ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മേപ്പാടി സ്വദേശിനിയാണ് ആര്.സി ഉടമയെന്നു കണ്ടെത്തി.
എന്നാൽ ഇവരുടെ മകനില്‍നിന്ന് സജു മാത്യുവിന്റെ സുഹൃത്ത് ശരത്ത് എന്നയാള്‍ കാര്‍ ഓടിക്കാന്‍ വാങ്ങിയതായിരുന്നു എന്ന് പിന്നീടാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഈ കാറിലാണ് സജു ബത്തേരിയിലെത്തിയത്. അതേസമയം, വീട്ടിലേക്ക് മടങ്ങാന്‍ താല്പര്യമില്ലെന്ന് സജു പറഞ്ഞെങ്കിലും പരാതിയും കേസുമുള്ളതിനാല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
missing-in-kannur-for-a-month-finally-cctv-cheated-in-police-investigation
إرسال تعليق