2022 പുതുവർഷത്തിൽ പതിനായിരം ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 15 മുതൽ ജനുവരി 18 വരെ 14 ജില്ലകളിൽ തൊഴിൽ മേളകൾ നടത്താൻ തീരുമാനിച്ചു കഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിൽദാതാക്കൾ മേളയിലെത്തും.
രാജ്യാന്തര തൊഴിൽ പ്ലാറ്റ് ഫോം ആയ മോൺസ്റ്റർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. തൊഴിൽ പ്ലാറ്റ് ഫോം ഫ്രീലാൻസർ ഉൾപ്പെടെ സ്ഥാപനങ്ങളുമായി ഉടൻ ധാരണയിലെത്തും.5 വർഷം കൊണ്ട് 5000 കോടി രൂപയാണു പദ്ധതി ചെലവു കണക്കാക്കിയിരിക്കുന്നത്. 1500 കോടി രൂപ പ്ലാനിംഗ് ഫണ്ട് ആയി മാറ്റിവച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ 2000 കോടി രൂപ കിഫ്ബിയിൽ നിന്നും 1500 കോടി രൂപ ലോകബാങ്ക്, എഡിബി എന്നിവിടങ്ങളിൽ നിന്നും വായ്പയെടുക്കും.
إرسال تعليق