Join Our Whats App Group

പഴയങ്ങാടിയിൽ ഫയർ & റസ്ക്യൂ സ്റ്റേഷൻ ആരംഭിക്കണം : എം വിജിൻ എം എൽ എ


പഴയങ്ങാടി മാടായിപ്പാറയിൽ ഫയർ &റസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് നിവേദനം നൽകി.

പഴയങ്ങാടി ഫയർസ്റ്റേഷൻ അനുവദിക്കുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബജറ്റിൽ 3 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.  
  പുതിയങ്ങാടി മത്സ്യ ബന്ധന കേന്ദ്രം, ചൂട്ടാട് ബീച്ച് പാർക്ക്, വയലപ്ര പാർക്ക്, മലബാർ ക്രൂയിസ് ടൂറിസം, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര വാണിജ്യകേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫയർസ്റ്റേഷൻ എത്രയും വേഗം യഥാർത്ഥ്യമാക്കേണ്ടുണ്ട്.
 ഫയർസ്റ്റേഷൻ നിർമ്മിക്കുന്നതിന് സ്ഥലം ആവശ്യമാണ്. മാടായിപ്പാറയിൽ നിരന്തരമുണ്ടാകുന്ന തീ പിടുത്തത്തിൻ്റെ സാഹചര്യത്തിൽ മാടായിപ്പാറയിൽ ചിറക്കൽ കോവിലകം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള   സ്ഥലത്ത് ഫയർസ്റ്റേഷൻ നിർമ്മിക്കുന്നതിനാവശ്യമായ 50 സെൻ്റ് സ്ഥലം അനുവദിക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ എം വിജിൽ എം എൽ എ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group