അന്തിക്കാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പോലീസ് പിടിയിലായി. സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം കാമുകനൊപ്പം സ്വര്‍ണവും പണവും കവര്‍ന്ന് കടന്നു കളയുകയായിരുന്നു. പ്രവാസിയായ ഭര്‍ത്താവില്‍ നിന്നും 3 ലക്ഷത്തോളം രൂപയും, ലോക്കറില്‍ സൂക്ഷിച്ചിരുന്ന 40 പവന് സ്വര്‍ണവും തന്ത്രപൂര്‍വം ഇരുവരും കൈക്കലാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ആലപ്പുഴ മായിത്തറ സ്വദേശി അരുണ്‍ എന്ന ഡോണ്‍ അരുണിനെയും യുവതിയെയുമാണ് അന്തിക്കാട് പോലീസ് പിടികൂടിയത്. ഗുണ്ടാ നേതാവ് കൂടിയായ കാമുകന് അരുണിനെതിരെ പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഹൈവേ റോബറി കേസ്, ആലപ്പുഴ ചേര്‍ത്തല, മുഹമ്മ, എന്നിവടങ്ങളില്‍ അടിപിടി കേസ്, മലപ്പുറത്ത് പൊതുമുതല്‍ നശിപ്പിച്ച കേസ് എന്നിവ നിലവിലുണ്ട്.
അന്തിക്കാട് സബ് ഇന്‍സ്പെക്ടര്‍ കെ.എച്ച് റെനീഷിന്റെ നേതൃത്വത്തില്‍ അന്തിക്കാട് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അസീസ് എം.കെ, സി.പി.ഒമാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ രാജി എന്നവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
إرسال تعليق