ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണങ്ങളിലൊന്ന് ഇന്ന്. 6 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. 15-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമായിരിക്കും ഇത്.
ഇന്ന് സംഭവിക്കാന്‍ പോകുന്ന580 വര്‍ഷത്തിത് നിടയിലെ അപൂര്‍വ്വ ഗ്രഹണമാണ്. സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ പ്രതിഭാസം നടക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നടുവിലായി ഭൂമി വരികയും ചന്ദ്രോപരിതലത്താല്‍ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പകല്‍ 11.32 മുതല്‍ വൈകീട്ട് 5.33 വരെയാണ് ഗ്രഹണമെങ്കിലും വ്യക്തത കുറവായിരിക്കും.
ഭാഗിക ചന്ദ്രഗ്രഹണം ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ദൃശ്യമാകില്ല. എന്നാല്‍ ആര്‍ക്കും ഓണ്‍ലൈനായി ചന്ദ്രഗ്രഹണം തത്സമയം കാണാം.
നാസയുടെ തത്സമയ സ്ട്രീമിങ് കാണാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
إرسال تعليق