ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട് നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഒരു ചികിത്സാ സഹായ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഇതുവഴി ഒരു രൂപ പോലും ചിലവഴിക്കാതെ 5 ലക്ഷം രൂപ വരെയുള്ള ചികിത്സാസഹായമാണ് കേന്ദ്ര ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്നത്.
സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും എല്ലാവിധ ചികിത്സാ സഹായങ്ങളും ഈ ഒരു പദ്ധതിയിൽ ഉൾപെട്ടവർക്ക് ലഭിക്കുന്നതാണ്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഭാഗമാവുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും, ഇതുവഴി ലഭിക്കുന്ന ചികിത്സ സഹായങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസിലാക്കാം.
എന്താണ് ആയുഷ്മാൻ ഭാരത് ചികിത്സാ സഹായ പദ്ധതി? ഒരു കുടുംബത്തിന് ഒരു വർഷം 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം നൽകുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. എന്നാൽ ഹെൽത്ത് കാർഡും ആയുഷ്മാൻ ഭാരതും ഒരേ പദ്ധതിയിൽ ഉൾപ്പെടുന്നവയല്ല. എന്നുമാത്രമല്ല ഹെൽത്ത് കാർഡ് വഴി യാതൊരുവിധ ചികിത്സയും ലഭിക്കുകയുമില്ല. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തേക്കുള്ള ചികിത്സ ചിലവ് നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. 5 ലക്ഷം രൂപ വരെ ചികിത്സ ചിലവ് ലഭിക്കുന്ന ഈ ഒരു പദ്ധതിയിൽ ഭാഗമായിട്ടുള്ള വ്യക്തിക്ക് അത്യാവശ്യഘട്ടത്തിൽ ചികിത്സയ്ക്ക് ഒരു രൂപ പോലും പണം ചിലവഴിക്കേണ്ടി വരുന്നില്ല.
പദ്ധതിയിൽ ഭാഗമായിട്ടുള്ള വ്യക്തി ചികിത്സ ആവശ്യങ്ങൾക്കായി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിന് മൂന്നു ദിവസം മുൻപുള്ള ചികിത്സ ചിലവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള ചിലവ്, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി 15 ദിവസത്തേക്കുള്ള ചിലവ് എന്നിവയെല്ലാം പദ്ധതിയുടെ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. 2011 വർഷം അനുസരിച്ച് മൂന്ന് ലക്ഷം രൂപയുടെ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് പദ്ധതിയിൽ ഭാഗമാവാൻ സാധിക്കുക. റേഷൻ കാർഡിൽ നൽകിയിട്ടുള്ള വരുമാന അടിസ്ഥാനത്തിലാണ് ആനുകൂല്യം നൽകുന്നത് അതുകൊണ്ടുതന്നെ മൂന്നുലക്ഷം രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള എല്ലാ വ്യക്തികളും പദ്ധതിയുടെ ഭാഗമായിരിക്കും.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗമാണോ എന്ന് എങ്ങനെ അറിയാം? 2011 സെൻസസ് അനുസരിച്ച് ആരംഭിച്ച പദ്ധതിയിൽ പുതിയതായി അംഗത്വം എടുക്കാൻ ആർക്കും സാധിക്കുന്നതല്ല. എന്നാൽ നിലവിൽ രാജ്യത്തെ 50 കോടി ജനങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നിങ്ങൾ നിലവിൽ പദ്ധതിയിൽ അംഗമാണോ എന്ന് അറിയുന്നതിന് mera.pmjay. gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം സ്റ്റേറ്റ് തിരഞ്ഞെടുക്കുക. ശേഷം സെർച്ച് ബൈ നെയിം എന്ന ഓപ്ഷനിൽ നിങ്ങളുടെ പേര് ടൈപ്പ് ചെയ്ത് നൽകുക. അതോടൊപ്പം നൽകിയിട്ടുള്ള വിവരങ്ങൾ കൂടി കൃത്യമായി ഫിൽ ചെയ്തു നൽകിയശേഷം താഴെ നൽകിയിട്ടുള്ള സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ HHD നമ്പർ, പേര് എന്നിങ്ങിനെ എല്ലാ വിവരങ്ങളും ഉൾപ്പെട്ട ഒരു പേജ് ലഭിക്കുന്നതാണ്. തുടർന്ന് നിങ്ങൾ പദ്ധതിയിൽ ഭാഗമാണ് എങ്കിൽ ലിസ്റ്റിൽ പേര് കാണുമെന്നും, പദ്ധതിയിൽ ഭാഗമായാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി നൽകിയിട്ടുണ്ടാകും. അതോടൊപ്പം ചികിത്സ ആവശ്യങ്ങൾക്ക് ആശുപത്രിയിൽ നൽകേണ്ട രേഖകൾ എന്തെല്ലാമാണെന്നും ഇവിടെ നൽകിയിട്ടുണ്ട്.
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഹോസ്പിറ്റൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിക്കും? സെർച്ച് ബൈ ഹോസ്പിറ്റൽ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം സംസ്ഥാനം,ജില്ല, സ്പെഷ്യാലിറ്റി എന്നീ വിവരങ്ങളെല്ലാം ടൈപ്പ് ചെയ്ത് സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ find hospital എന്ന ഒരു മാപ്പ് ഉൾപ്പെട്ട പേജിൽ എത്തിച്ചേരുന്നതാണ്. ഇവിടെ നിങ്ങളുടെ ലൊക്കേഷനിൽ ലഭ്യമായിട്ടുള്ള ആശുപത്രി വിവരങ്ങൾ ലഭിക്കുന്നതാണ്. 10 കിലോ മീറ്ററിൽ തുടങ്ങി 70 കിലോമീറ്റർ വരെ അകലത്തിൽ ഉള്ള ആശുപത്രികൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇവിടെ എല്ലാ ആശുപത്രികളുടെയും ലിസ്റ്റ് കൃത്യമായി നൽകിയിട്ടുണ്ടാകും.
FAQ ഈ വിഭാഗത്തിൽ നിന്നും പി എം ജെ എ വൈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ ഏതെങ്കിലും രീതിയിലുള്ള സംശയമുള്ളവർക്ക് ടോൾ ഫ്രീ നമ്പറായ 18002332085/1455 കാൾ ചെയ്യാവുന്നതുമാണ്. നിങ്ങൾക്കും PMJAY അംഗമാണോ എന്ന് പരിശോധിച്ച് ചികിത്സ ആനുകൂല്യം നേടാവുന്നതാണ്.
إرسال تعليق