Join Our Whats App Group

വരുന്നു ഇന്ത്യയിൽ ;റെഡ്മി നോട്ട് 11T 5Gയുടെ തീയ്യതി പുറത്തുവിട്ടു

 

Redmi-note-11t-5g

ഈ മാസ്സം ആദ്യം ആയിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 11 സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .മികച്ച ഫീച്ചറുകളോടെയായിരുന്നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഷവോമിയുടെ നോട്ട് 11 സീരിസിൽ നിന്നും മറ്റൊരു പുതിയൊരു സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നു .

RedmiNote11T5G എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം 30നു ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 11 ഫോണുകൾക്ക് സമാനമായ ഫീച്ചറുകൾ തന്നെ പ്രതീക്ഷിക്കാം .ഇപ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 10T എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .

ഷവോമിയുടെ റെഡ്മി നോട്ട് 11 5ജി ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതാരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ 5ജി ഫോണുകൾക്ക് CNY 1,199 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 14000 രൂപയ്ക്ക് അടുത്തുവരും .

redmi-note-11t-5g

Post a Comment

أحدث أقدم
Join Our Whats App Group