Join Our Whats App Group

സമ്മര്‍ദ്ദം അത്രയും മോശമാണോ? സമ്മര്‍ദ്ദം മാനസിക രോഗത്തിന് കാരണമാകുമോ!

 


മാനസിക സമ്മര്‍ദ്ദം അനുഭവിക്കാത്തവര്‍ ആരും തന്നെ കാണില്ല. ജോലിസ്ഥലത്തും വീട്ടിലും എല്ലായിടത്തും സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ മാനസിക രോഗമുള്ളവരില്‍ സമ്മര്‍ദ്ദങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പ്രതിഫലിക്കും. സമ്മര്‍ദ്ദം ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. അത് അത്യാവശ്യവുമാണ്. 

ചെറിയ സമ്മര്‍ദ്ദങ്ങള്‍ നമ്മളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കുകയും കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിനു ശേഷം നമ്മുടെ ശരീരം പഴയസ്ഥിതിയിലേക്ക് പോകുന്നു. എന്നാല്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചാല്‍ എങ്ങനെയുണ്ടാകും!

ദീര്‍ഘ കാല സമ്മര്‍ദ്ദങ്ങള്‍ മനസിനെയും ശരീരത്തേയും തളര്‍ത്തും. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയേയും മെറ്റബൊളിസത്തേയും ബാധിക്കും. ഇത് ഉത്കണ്ഠാ രോഗത്തിനും വിഷാദ രോഗത്തിനും വഴി വയ്ക്കും.

Post a Comment

أحدث أقدم
Join Our Whats App Group