SKILL REGISTRY മൊബൈൽ ആപ്ലിക്കേഷൻ എന്ത് ? എന്തിന് ?
🔴 ദൈനംദിന ഗാർഹിക- വ്യാവസായിക ആവശ്യങ്ങൾക്ക് വിദഗ്ദരായവരുടെ സേവനങ്ങൾ ലഭ്യമാക്കാനുതകുന്ന മൊബൈൽ ആപ്ലിക്കേഷൻ സംവിധാനമാണ് സ്കിൽ രജിസ്ട്രി.
🔴 എ. സി., ഫ്രിഡ്ജ്, വാഷിങ് മെഷിൻ, ടിവി, കംപ്യൂട്ടർ എന്നിവയുടെ റിപ്പയറിംങ് - സർവ്വീസ്, കാർപെന്റർ, പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിന്റർ, ഡ്രൈവർ, ഗാർഹിക തൊഴിൽ, ക്ലീനിങ് സ്റ്റാഫ്, തെങ്ങു കയറ്റക്കാർ എന്നിങ്ങനെ നിരവധി തൊഴിൽ വൈദഗ്ദ്യമുള്ളവരുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഞൊടിയിടയിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുകയാണ് സ്കിൽ രജിസി ലക്ഷ്യം വയ്ക്കുന്നത്.
🔴 ഇടനിലക്കാരില്ലാതെ വ്യക്തികൾക്ക് സ്വന്തം കഴിവിനനുസരിച്ചുള്ള തൊഴിൽ സാധ്യത കണ്ടെത്താനും ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യരായ വിദഗ്ദരുടെ സേവനം ലഭ്യമാക്കാനും സ്കിൽ രജിസി സഹായകമാകും.
SKILL REGISTRY എങ്ങനെ പ്രയോജനപ്പെടുത്താം?
🖱️ തൊഴിൽ വൈദഗ്ദ്യമുള്ളവർക്ക് സ്ക്കിൽ രജിസി പോർട്ടലിൽ സർവ്വീസ് പ്രൊവൈഡർ എന്ന നിലയിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ർ ചെയ്തു തങ്ങൾക്ക് അനുയോജ്യമായ തൊഴിൽ സ്വയം കണ്ടെത്താം.
🖱️ ഉപഭോക്താക്കൾക്ക് സ്കിൽ രജിസ്ട്രി പോർട്ടലിൽ കസ്റ്റമർ എന്ന നിലയിൽ രജിസ്റ്റർ ചെയ്ത തങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യരായവരെ സ്വയം കണ്ടെത്താം.
🖱️ ഉപഭോക്താക്കൾക്കും തൊഴിൽ വൈദഗ്ദ്യമുള്ളവർക്കും സ്കിൽ രജിസി മൊബൈൽ ആപ്ലിക്കേഷനിൽ ഇടനിലക്കാരില്ലാതെ നേരിട്ട് ബന്ധപ്പെടാം.
🖱️ SKILL REGISTRY യിലൂടെ തൊഴിൽ വൈദഗ്ദ്യമുള്ളവരെയും സർട്ടിഫൈഡ് ടെക്നിഷ്യന്മാരെയും ഉപഭോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ കണ്ടെത്താം.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്‌യുക ..,
إرسال تعليق