Join Our Whats App Group

യൂട്യൂബ് ചാനലുകൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് സാമന്ത...

 


യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്‌ട കേസുമായി നടി സമന്ത പ്രഭു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാലാണ് സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലകുള്‍ക്കെതിരെ സമന്ത പരാതി നല്‍കിയത്. 

ഇതിന് പുറമെ വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സമാന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്‍റെ വിവാഹ ജീവിതത്തെക്കുറിച്ച്‌ മോഷമായി സംസാരിക്കുകയും, തനിക്ക് പ്രണയ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിനാലാണ് കേസ് രജിസ്റ്റർ ചെയ്തത്.

അടുത്തിടെയാണ് സമാന്തയും നടന്‍ നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ഇതിനു പിന്നാലെയാണ് നടിക്കു നേരെ വലിയ സൈബര്‍ ആക്രമണം നടന്നത്. ഇതിനെതിരെ സമന്ത പ്രതികരിച്ചിരുന്നു.വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഇൻറർനെറ്റിൽ പ്രചരിക്കുന്നത്. എന്നാൽ സാമന്ത തന്‍റെ നിശബ്ദത വെടിയുകയും നിരന്തരമായ ആക്രമണങ്ങളെല്ലാം ഒരിക്കലും തന്നെ തകർക്കാൻ കഴിയില്ലെന്ന് അവകാശപ്പെടുകയും ചെയ്തു.

"എന്‍റെ വ്യക്തിപരമായ കാര്യത്തില്‍ നിങ്ങള്‍ ഇത്രയധികം വികാരഭരിതരാവുകയും എന്നോട് സ്‌നേഹവും സഹാനുഭൂതയും പ്രകടപ്പിക്കുകയും ചെയ്യുന്നതില്‍ നന്ദിയുണ്ട്. അതോടൊപ്പം തന്നെ നിങ്ങള്‍ പറയുന്ന കള്ളക്കഥകളില്‍ നിന്ന് എന്നെ പ്രതിരോധിക്കുകയും ചെയ്യുന്നു. അവർ പറയുന്നു ഞാന്‍ ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ല, ഒരു അവസരവാദിയാണെന്നും ഇപ്പോൾ എനിക്ക് ഗർഭച്ഛിദ്രം നടന്നിട്ടുണ്ടെന്നും. ഒരു വിവാഹമോചനം അങ്ങേയറ്റം വേദനാജനകമായ ഒരു പ്രക്രിയയാണ്. എനിക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നെന്നും . ഇപ്പോള്‍ ഞാന്‍ ഗര്‍ഭച്ഛിത്രം നടത്തിയെന്നും അവര്‍ പറയുന്നു. നിരന്തരമായ ആക്രമണങ്ങളെല്ലാം ഒരിക്കലും എന്നെ തകർക്കാൻ കഴിയില്ല "

Post a Comment

أحدث أقدم
Join Our Whats App Group