ആരോഗ്യ ഇൻഷുറൻസ് കാർഡ് കൈയിൽ ഉള്ളവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ആരോഗ്യ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിനുവേണ്ടി ഒരു ഹെൽത്ത് ഐഡികാർഡ് ആവശ്യമുണ്ട്. എങ്ങിനെയാണ് ഹെൽത്ത് ഐഡികാർഡ് എടുക്കേണ്ടത് എന്നും അതിനാവശ്യമായ രേഖകൾ എന്തെല്ലാമാണെന്നും, ഹെൽത്ത് ഐഡികാർഡ് കൈവശം ഉള്ളതുകൊണ്ട് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസിലാക്കാം
ഹെൽത്ത് ഐഡികാർഡ് എങ്ങനെയാണ് ആരോഗ്യ ഇൻഷുറൻസ് മായി ബന്ധപ്പെട്ടിട്ടുള്ളത്?
കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പുറത്തിറക്കിയിട്ടുള്ള ഒരു പ്രധാന കാർഡാണ് ഹെൽത്ത് ഐഡികാർഡ്. ഇതുവഴി ഒരു വ്യക്തി സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട് എങ്കിലോ അതല്ല ആരോഗ്യപരമായി ഏതെങ്കിലും രീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നത് ഉൾപ്പെടെ എല്ലാവിധ വിവരങ്ങളും ഉൾപ്പെടുത്ത പെടുന്നതാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് ഹെൽത്ത് ഇൻഷുറൻസ് മായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്.
ആധാർ കാർഡ് അല്ലെങ്കിൽ ഐഡന്റിറ്റി കാർഡ് പോലെ ഹെൽത്ത് ഐഡി കാർഡിലും ഒരു നമ്പർ ഉണ്ടായിരിക്കുന്നതാണ്. ഇവിടെ അഡ്രസ്സ് ക്രിയേറ്റ് ചെയ്യപ്പെടുന്നത് PHR രീതിയിലാണ് . അതായത് പേഴ്സണൽ ഹെൽത്ത് റെക്കോർഡ് എന്നതാണ് PHR എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പി എച്ച്ർ ഉപയോഗിച്ച് ഒരു പിൻ ജനറേറ്റ് ചെയ്യപ്പെടുന്നതാണ്. ഓരോ വ്യക്തിയുടെയും ഹെൽത്ത് ഐഡികാർഡ് @ndhm എന്ന രീതിയിൽ അവസാനിക്കുന്ന രീതിയിലാണ് ഉണ്ടാവുക. മാത്രമല്ല ആധാർകാർഡിൽ നൽകിയിട്ടുള്ളത് പോലെ ഒരു നമ്പർ ആണ് ഇവിടെയും ഉപയോഗിക്കുന്നത്.
ഹെൽത്ത് ഐഡി കാർഡ് സാധാരണ ഐഡന്റിറ്റി കാർഡുകൾ കൊണ്ടുനടക്കുന്ന രീതിയിൽ ഭാവിയിൽ എപ്പോഴും കൈവശം വെക്കേണ്ടി വരും. അതായത് നിങ്ങൾ ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്ന് വാങ്ങുന്നതിനോ, തുടർ ചികിത്സയ്ക്കോ മറ്റോ ആശുപത്രിയിൽ പോകുമ്പോൾ ഇവ കയ്യിൽ കരുതേണ്ടിവരും. ഹെൽത്ത് ഐഡികാർഡ് ഉപയോഗിക്കുന്നതുവഴി ഒരു വ്യക്തിയുടെ മുഴുവൻ ചികിത്സ ഹിസ്റ്ററി, ആ വ്യക്തി ഏതെങ്കിലും രീതിയിലുള്ള ആരോഗ്യഇൻഷുറൻസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്.
ഓൺലൈൻ വഴി ഹെൽത്ത് ഐഡികാർഡ് അപ്ലൈ ചെയ്യേണ്ട രീതി എങ്ങനെയാണ്?
നിങ്ങളുടെ ഫോണിൽ അല്ലെങ്കിൽ ലാപ്ടോപ്പിൽ ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം healthid.ndhm.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. തുടർന്ന് പേജിന്റെ സെന്റർ ഭാഗത്തായി ജനറേറ്റ് യുവർ ഹെൽത്ത് ഐഡി എന്ന കാണുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ ആധാർ കാർഡ് ഉപയോഗിച്ചാണോ അതല്ല എങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണോ ഐഡി ക്രിയേറ്റ് ചെയ്യേണ്ടത് എന്നതിനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ആധാർ കാർഡ് ഇല്ലാത്തവർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ജനറേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ ഭാവിയിൽ തീർച്ചയായും നിങ്ങൾ ഹെൽത്ത് ഐഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടതായി വരും.
നിങ്ങൾ എന്റർ ചെയ്തു നൽകുന്ന PHR അഡ്രസ് മറ്റാരെങ്കിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ഒന്ന് ലഭിക്കുന്നതുവരെ അഡ്രസ് ചേഞ്ച് ചെയ്ത് നൽകേണ്ടതാണ്. ഇത്തരത്തിൽ ലഭിക്കുന്ന അഡ്രസ് @ndhm എന്ന ഫോർമാറ്റിലാണ് ഉണ്ടാവുക. ഒരു പി എച്ച്ർ അഡ്രസ് ക്രിയേറ്റ് ചെയ്യുമ്പോൾ മിനിമം നാല് ക്യാരക്ടർ എങ്കിലും നൽകാനായി പ്രത്യേകം ശ്രദ്ധിക്കണം, കൂടാതെ ഇവയോടൊപ്പം അക്ഷരങ്ങൾ നമ്പർ എന്നിവ മാത്രമാണ് ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.
അതിനു താഴെയായി നിങ്ങളുടെ ഇമെയിൽ ഐഡി, ഡിസ്ട്രിക്റ്റ്,സ്റ്റേറ്റ് അഡ്രസ്, എന്നിവകൂടി ടൈപ്പ് ചെയ്ത് submit ബട്ടൺ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ഹെൽത്ത് ഐഡികാർഡ് റെഡിയായിക്കഴിഞ്ഞു.
ഇപ്പോൾ ഹെൽത്ത് ഐഡി കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഹെൽത്ത് ഐഡി കാർഡിന് താഴെ നൽകിയിട്ടുള്ള ഡൗൺലോഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ഡൗൺലോഡ് ചെയ്തെടുത്ത ഹെൽത്ത് ഐഡികാർഡ് നിങ്ങൾക്ക് ആവശ്യമുള്ള സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂക ..
إرسال تعليق