കണ്ണൂർ:
കണ്ണൂരിൽ പതിനാറുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയകേസിലെ പ്രതിയെ ഒരുമാസത്തിനുശേഷം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മരക്കാർകണ്ടി സ്വദേശി റസൽ ആണ് അറസ്റ്റിലായത്.
നേരത്തെ മറ്റൊരു പോക്സോ കേസിൽ അടക്കം പ്രതിയാണ് റസൽ. കഴിഞ്ഞ മാസം 22നാണ് സിറ്റിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത് . മൂന്നു ദിവസത്തിനു ശേഷം കുട്ടിയെ ബൈക്കിൽ വീട്ടുപരിസരത്ത് തിരിച്ചു കൊണ്ട് വിടുകയുമായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ റസൽ വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സിറ്റി ഇൻസ്പെക്ടർ രാജ്കുമാറിൻ്റെ നിർദ്ദേശപ്രകാരം എസ്ഐ പി കെ സുമേഷ്, എസ് ഐ ബോസ്, എ.എസ്.ഐ എം അജയൻ, സിപിഒ ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇൻസ്പെക്ടർ രാജീവ് കുമാർ പറഞ്ഞു.
إرسال تعليق