ബിജെപി പ്രവർത്തകന്റെ കൊലപാതകം; ചാവക്കാട് ഇന്ന് ഹർത്താൽ
തൃശ്ശൂരിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് മുനിസിപ്പാലിറ്റിയിൽ ഇന്ന് ഹർത്താല്‍. കടപ്പുറം പഞ്ചായത്തിലും ഇന്ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ മണത്തല കൊപ്പര വീട്ടിൽ ബിജു ആണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.
إرسال تعليق