Join Our Whats App Group

ആരോഗ്യവകുപ്പിൽ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നു

 


ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ നിയമനം

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് ബിരുദം (ആര്‍ട്‌സ്, കോമേഴ്‌സ്, സയന്‍സ്) പാസാകണം. ഡി.സി.എ/ പി.ജി.ഡി.സി.എ നിര്‍ബന്ധം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ബി.എസ്.സി നഴ്‌സിംഗ് /ജി.എന്‍.എം ആണ് യോഗ്യത. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കേരള പി.എസ്.സി അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ടി.എം.എല്‍.ടി കോഴ്‌സ് യോഗ്യത ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബര്‍ 20ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍: 0466-2950400.

ഫാർമസിസ്റ്റിനെ നിയമിക്കുന്നു

കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 16-ന് ഉച്ചയ്ക്ക് രണ്ടിന്.

ബയോമെഡിക്കല്‍ ടെക്നീഷ്യന്‍: കൂടിക്കാഴ്ച 21ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ബയോമെഡിക്കല്‍ ടെക്നീഷ്യനായി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം ലഭിക്കുന്നതിനായി കൂടികാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 21ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാവണം. യോഗ്യത – ബി ടെക്/ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്/മെഡിക്കല്‍ ഇലക്ട്രോണിക്്സ്. ഒന്നര വര്‍ഷത്തെ മെഡിക്കല്‍ ഉപകരണങ്ങളുടെ സര്‍വീസ് പരിചയം അഭികാമ്യം. പ്രതിമാസ വേതനം 15,000 രൂപ. വൈകിയെത്തുന്നതോ അപൂര്‍ണമായ രേഖകള്‍ സമര്‍പ്പിക്കുന്നതോ ആയ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കുന്നതല്ല.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം

ജില്ലാ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി., ഡിപ്ലോമ ഇന്‍ നഴ്സിംഗ് (എ.എന്‍.എം), കെ.എന്‍.എം.സി. രജിസ്ട്രേഷന്‍.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡാറ്റയുമായി ഒക്ടോബര്‍ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഹാജരാകണം.

ഓച്ചിറ സി.എച്ച്.സി.യിൽ ഒഴിവ്


ഓച്ചിറ : ഓച്ചിറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അറ്റൻഡർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ താത്‌കാലിക ഒഴിവുണ്ട്. അറ്റൻഡർ തസ്തികയിൽ രണ്ടൊഴിവും ബാക്കി തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, സാമൂഹിക ആരോഗ്യകേന്ദ്രം, ഓച്ചിറ എന്ന വിലാസത്തിൽ 20-നുമുൻപ്‌ നൽകണം.

ഫോൺ: 0476 2690226.

ആംബുലൻസ് ഡ്രൈവറുടെ ഒഴിവ്

ഭീമനടി: നർക്കിലക്കാട് എഫ്.എച്ച്.സി.യുടെ ആംബുലൻസിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. അഭിമുഖം 21-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പഞ്ചായത്ത് ഓഫീസിൽ.

ഫോൺ: 0467 2241336.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

മലപ്പുറം: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍/ ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനത്തിനായി എ.എന്‍.എം യോഗ്യതയും കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 14,000 രൂപ മാസവരുമാനം ലഭിക്കും. ഒക്ടോബര്‍ ഒന്നിന് 40 വയസ്സ് കവിയാത്ത താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 23 ന് വൈകീട്ട് നാലിന് മുമ്പായി ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ ഓഫീസുമായോ www.Arogyakeralam.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം. ഫോണ്‍ – 0483 2730313

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു.

ഉദ്യോഗാർഥികൾ സാക്ഷ്യപത്രങ്ങളും ബയോഡേറ്റയും സഹിതം 22-ന് 11 മണിക്ക് ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

കോട്ടയം: പാറമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ എച്ച്.എം.സി. ലാബിലേക്ക് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ഉദ്യോഗാർഥികളിൽനിന്ന്‌ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബി.എസ്.സി./എം.എൽ.ടി. അല്ലെങ്കിൽ എം.എൽ.ടി. ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. നേരിട്ടോ തപാൽ വഴിയോ ഇ-മെയിൽ (parampuzhaphc829@gmail. com) മുഖേനയോ 18-ന് രണ്ടിനകം അപേക്ഷ നൽകണം.

പുലാമന്തോൾ: ചെമ്മലശേരി കുടുംബാരോഗ്യകേന്ദ്രത്തിൽ താത്കാലിക ലാബ് ടെക്‌നീഷ്യൻ ഒഴിവിലേക്കുള്ള അഭിമുഖം 20-ന് രാവിലെ പത്തരയ്ക്ക് നടക്കും. ബി.എസ്.സി. എം.എൽ.ടി., ഡി.എം.എൽ.ടി.യാണ് യോഗ്യത. വിവരങ്ങൾക്ക് കുടുംബാരോഗ്യകേന്ദ്രം ഓഫീസുമായി ബന്ധപ്പെടാം.

ഫോൺ: 8075860386

Post a Comment

أحدث أقدم
Join Our Whats App Group