Join Our Whats App Group

കണ്ണൂർ: സി.പി.എം. പതാകകൾ നശിപ്പിച്ച കേസിൽ അറസ്റ്റ്

 


കണ്ണൂർ

താളാപ്പ് അമ്പാടിമുക്കിൽ സി.പി.എം. പതാകകളും ഡി.വൈ.എഫ്.ഐ. കൊടിമരവും വാർത്താബോർഡും നശിപ്പിച്ച കേസിലെ പ്രതികളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റുചെയ്തു. പ്രതികൾ ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. അലവിൽ ഒറ്റത്തെങ്ങിലെ സതീഷ് ഭവനിൽ സി.സരുൺലാൽ (30), തളാപ്പ് വിവേകത്തിലെ ശ്രീകിഷൻ (24), ആയിക്കര കോവിലകത്തിലെ ആർ.അഭിഷേക് (21) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് അമ്പാടിമുക്കിലെ സി.പി.എം. പതാകകളും കൊടിമരവും വാർത്താബോർഡും നശിപ്പിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്‌ പ്രതികളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group