Join Our Whats App Group

ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എങ്കില്‍ എളുപ്പത്തില്‍ മാറ്റാം, അതിനായി ചെയ്യേണ്ടത്



എങ്ങനെയാണ് ആധാര്‍ കാര്‍ഡിലെ ഫോട്ടോ പുതുക്കേണ്ടത് എന്ന ധാരണയില്ലാത്തതാണ് നമ്മളില്‍ പലരും ഇക്കാര്യം പിന്നെ, പിന്നെ എന്ന് പറഞ്ഞ് നീട്ടിവയ്ക്കാന്‍ കാരണം. ആധാര്‍ കാര്‍ഡിന്റെ വിലാസവും ഫോണ്‍ നമ്പറും പോലുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാമെങ്കിലും, ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോകേണ്ടതുണ്ട്.

ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ഫോട്ടോ മാറ്റാന്‍ താഴെ പറയുന്നതുപോലെ ചെയ്യുക.

.യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക. (https://uidai.gov.in/images/aadhaar_enrolment_correction_form_version_2.1.pdf)

.ആധാര്‍ എന്റോള്‍മെന്റ് ഫോം പ്രിന്റ് ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക.

.ഈ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിച്ച് അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍/ ആധാര്‍ സേവാ കേന്ദ്രം കണ്ടെത്തുക. (https://appointments.uidai.gov.in/EACenterSearch.aspx?value=2)

.നിങ്ങളുടെ അപേക്ഷ ആധാര്‍ എന്റോള്‍മെന്റ് എക്‌സിക്യൂട്ടീവിന് സമര്‍പ്പിക്കുക.

.നിങ്ങളുടെ വിശദാംശങ്ങള്‍ എക്‌സിക്യൂട്ടീവ് ബയോമെട്രിക് ഉപയോഗിച്ച് സ്ഥിരീകരിക്കും.

.നിങ്ങളുടെ പുതിയ ഫോട്ടോ ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍/ ആധാര്‍ സേവാ കേന്ദ്രത്തിലെ എക്‌സിക്യൂട്ടീവ് എടുക്കും.

.ഫോട്ടോ പുതുക്കുന്നതിനുള്ള ഫീസായി ജിഎസ്ടി സഹിതം 25 രൂപ ഫീസ് നല്‍കേണ്ടതുണ്ട്.

.എക്സിക്യുട്ടീവ് നിങ്ങള്‍ക്ക് അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ (URN) സഹിതമുള്ള ഒരു അക്നോളജ്മെന്റ് സ്ലിപ്പ് തരും.

.യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി നിങ്ങളുടെ ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്റെ നില പരിശോധിക്കാന്‍ നിങ്ങള്‍ക്ക് യുആര്‍എന്‍ നമ്പര്‍ ഉപയോഗിക്കാം.

.ഫോട്ടോ വിജയകരമായി അപ്ഡേറ്റുചെയ്തു എന്ന സ്ഥിരീകരണം വന്നാല്‍ നിങ്ങള്‍ക്ക് പുതിയ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാം അല്ലെങ്കില്‍ യുഐഡിഎഐയുടെ പോര്‍ട്ടലില്‍ നിന്ന് ഒരു ഫിസിക്കല്‍ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാം.

keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software ,  Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim

Post a Comment

أحدث أقدم
Join Our Whats App Group