Join Our Whats App Group

ഇരുചക്ര വാഹനങ്ങളില്‍ ഇനി കുട ചൂടി യാത്ര ചെയ്താൽ പിഴ


തിരുവനന്തപുരം : 

ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര വിലക്കിക്കൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍.ഇത് സംബന്ധിച്ച്‌ ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.

അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച്‌ ഗതാഗതവകുപ്പ് പഠനം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുട ചൂടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിച്ചിരുന്നു. ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച്‌ യാത്ര ചെയ്യുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്.

കുട പിടിച്ച്‌ നടന്നു പോകുമ്പോൾ പോലും കാറ്റടിച്ചാല്‍ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്, കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്‌ട് പ്രവചനാതീതമാണ്. വാഹനം സഞ്ചരിക്കുന്ന സമയം ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.


Post a Comment

أحدث أقدم
Join Our Whats App Group