പെരിങ്ങോം :
വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച ശേഷം വിവാഹം കഴിച്ച യുവതിയെ സൗന്ദര്യം പോരെന്നും സ്വർണ്ണം കുറഞ്ഞു പോയെന്നും പറഞ്ഞ് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മാത്തിൽ വടവന്തൂരിലെ 28 കാരിയുടെ പരാതിയിലാണ് ഭർത്താവ് കാങ്കോൽ കുണ്ടയം കൊവ്വലിലെ സുനിൽ കുമാർ, ഇയാളുടെ മാതാവ്, സഹോദരി എന്നിവർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.വിദേശത്ത് ജോലി ചെയ്യുന്ന സുനിൽ കുമാർ 2016 സപ്തംബറിലാണ് യുവതിയെ വിവാഹം കഴിച്ചത് വീട്ടുകാർ കണ്ടെത്തിയ യുവതിയെ നാട്ടിലെത്തിയ ശേഷമാണ് വിവാഹം ചെയ്തത്.ഈ ദാമ്പത്യ ബന്ധത്തിൽ കുട്ടികളില്ല. യുവതിയുടെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
إرسال تعليق