Join Our Whats App Group

ന്യൂജൻ സിന്തറ്റിക് ലഹരി മരുന്നുമായി യുവാവിനെ എടക്കാട് പോലീസ് പിടികൂടി

കണ്ണൂർ:
ന്യൂജൻ സിന്തറ്റിക് ലഹരി മരുന്നുമായി യുവാവിനെ എടക്കാട് പോലീസ് പിടികൂടി
കൂടെയുള്ള ആൾ ഓടി രക്ഷപ്പെട്ടു. മാടായി പുതിയങ്ങാടിയിലെ ചൂരിക്കാടൻ വീട്ടിൽ ശിഹാബാണ് (35) പിടിയിലായത്. ആധുനിക തൂക്കു മിഷ്യനും ടെസ്റ്റ്യൂബും സിഗർ ലൈറ്റും കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. അന്തി പരിശോധനക്കിറങ്ങിയ എടക്കാട് പോലിസിൻ്റെ സന്ദർഭോചിതമായ സംശയത്തിലാണ് കുടുങ്ങിയത്. ബംഗളൂരുവിൽ കണ്ണികൾ ഉള്ള കണ്ണൂർ ജില്ലയിലെ സജീവ മയക്ക് മരുന്ന് ഇടപാടുകാരനാണ് പിടിയിലായത്. ചാല ബസാറിനടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്ത്, മാത്യൂസ്, ഹോം ഗാർഡുമാരായ അനിൽ, സുരേഷ് ബാബു തുടങ്ങിയവരും ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നിർദേശപ്രകാരം പ്രതിയെ പിടികൂടിയത്. റോഡിലെ ഇരുട്ടിൽ നിന്നും സംശയാസ്പദ സാഹചര്യത്തിൽ എത്തിയ കെ.എൽ.13 എ.എം.9669 ചുവന്ന മാരുതി ബ്രിസ്കാർ കടന്നു പോവാൻ ശ്രമിച്ചതോടെ  പോലീസ് വാഹനം നിർത്തിക്കുകയായിയുന്നു. ഈസമയം കാറിലുണ്ടായ ഒരാൾ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മറ്റയാളെ പോലീസ് കീഴ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിച്ചു സൂക്ഷിച്ച ന്യൂജൻ സിന്തറ്റിക് ലഹരി മരുന്നായ എം.ഡി.എം.എ.നിറച്ച പാക്കറ്റും ഹാഷിഷ് ഓയിലും പിടികൂടിയത്. ഇവ ആവശ്യക്കാർക്ക് തൂക്കി നൽകാൻ ഉപയോഗിക്കുന്ന ആധുനിക ഇലക്ട്രോണിക് മിഷ്യനും കത്രികയും ടെസ്റ്റ് ട്യൂബും സിഗർ ലൈറ്റ്, മയക്ക് ഗുളികകൾ ഉൾപെടെ ലഹരി മരുന്നും ഉപകരണങ്ങളും കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചു ജില്ലയിൽ വിതരണം നടത്തുന്ന മാഫിയാ സംഘത്തിലെ കണ്ണിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എം.ഡി.എം.എ.മരുന്ന് സ്റ്റാമ്പ് രൂപത്തിലാക്കിയാണത്രെ ഇരകൾക്ക് കൈമാറുന്നത്. ഇവ വിൽപന നടത്തിയ 24, 500 രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എം.ഡി.എം.എ. ലഹരി ഒരു ഗ്രാമിന് 3000 രൂപയാണ് ശിഹാബും സഹായിയും ഈടാക്കുന്നത്. ഓടി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മഹേഷ് കണ്ടമ്പേത്ത് ന്യൂസ് ഓഫ് കേരളം വാർത്തയോട് പറഞ്ഞു. എസ്.ഐ.മാരായ മാത്യൂസ്, സന്തോഷ്, എ.എസ്.ഐ.മാരായ രാഗേഷ്, വിനീഷ് ,സാബു, ഹോം ഗാർഡ് അനിൽ, സുരേഷ് ബാബു തുടങ്ങിയവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group