Join Our Whats App Group

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍


കാഞ്ഞിരംപാറ:സുഹൃത്തിന്റെ ദാമ്പത്യ ജീവിതം തകര്‍ക്കാന്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.കാഞ്ഞിരം പാറ സ്വദേശി സൗമ്യ ആണ് പിടിയിലായത്.

നൂറിലധികം ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്,വാട്‌സ്‌ആപ്പ്, അക്കൗണ്ടുകള്‍ വഴിയാണ് പ്രതി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.വീട്ടമ്മയുടെ പരാതിയില്‍ ചിത്രം പ്രചരിപ്പിച്ച അക്കൗണ്ട് ഉടമകളെ കണ്ടെത്തുകയും അന്വേഷണം പിന്നീട് സൗമ്യയിലേക്ക് എത്തുകയുമായിരുന്നു. കമ്പ്യൂട്ടർ വിദഗ്ദയായ സൗമ്യ അന്വേഷണം തന്നിലേയ്ക്ക് എത്തില്ലെന്ന കണക്ക് കൂട്ടലിലാണ് യുവാക്കളുടെ പേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കന്‍ സഹായിച്ച ഇടുക്കി സ്വദേശി നെബിനെയും പൊലീസ് പിടികൂടിയിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group