ഫോൺ ഇപ്പോൾ ഒരു അത്യാവശ്യ ഘടകമായി മാറിക്കഴിഞ്ഞു. പരാതികൾക്ക് ഇടയിൽ ആരോടും പറയാതെ ഉമ്മയ്ക്ക് പുതിയ ഫോണ്‍ മേടിച്ചു നല്കിയ കഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ഷബീര്‍ പിവി. ഉപ്പ ഗള്‍ഫില്‍ നിന്നും വിളിക്കുന്നതും വീട്ടിലെ ഫോണായും ഉപയോഗിസിച്ചിരുന്ന ഉമ്മയുടെ ഫോണിൽ കുറച്ചു ദിവസങ്ങളായി സൗണ്ട് ശരിക്ക് കേള്‍ക്കുന്നില്ലെന്ന പരാതി ഉമ്മ പറഞ്ഞിരുന്നു, നിങ്ങള്‍ അടുക്കളേലും വെള്ളത്തിലൊക്കെ ശ്രദ്ധിക്കാതെ വച്ചിട്ടാണ് എന്ന മട്ടില്‍ പിന്നെ നോക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയ താൻ ഉമ്മയ്ക്ക് പുതിയ ഫോൺ നല്‍കിയപ്പോഴുണ്ടായ സന്തോഷമാണ് കുറിപ്പില്‍ പറയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് പൂർണ്ണ രൂപം
മോനെ .. റൂമിന്റെ വാതിലില്‍ വന്നു ഉമ്മ വിളിക്കുന്നു, ന്തെ ഉമ്മാ .വര്‍ക്ക് ചെയ്തോണ്ടിരിക്കുന്ന സ്ക്രീനില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ ചോദിച്ചു .ഉമ്മാന്റെ ഫോണൊന്നു നന്നാക്കി തര്യൊ ? പൊട്ടിയ ഡിസ്പ്ളേ ഉള്ള എന്റെ ഓഫിസ് ആവശ്യത്തിന് മുന്‍പ് ഉപയോഗിച്ച് പിന്നീട് ഉമ്മാക്ക് നല്കിയ ഫോണ്‍ ഉള്ളം കയ്യില്‍ നീട്ടി ഉമ്മ ചോദിക്കുന്നു. അതിലാണ് ഉപ്പ ഗള്‍ഫില്‍ നിന്നും വിളിക്കുന്നതും വീട്ടിലെ ഫോണായും ഉപയോഗിച്ചത് .. അത് ഉയര്ത്തിപിടിച്ചോണ്ടാണ് ഉമ്മാന്റെ ചോദ്യം !ഇതല്ലേ ഉമ്മ ഈ അടുത്ത് നന്നാക്കിയേ പിന്നേം കേടായോ ? അല്പം നീരസത്തോടെയും ഇനിയും ഡിസ്പ്ളേ മാറ്റാന്‍ കാശ് കളയണമല്ലൊന്നും ഉള്ള സങ്കടം കൊണ്ടും ഞാന്‍ ചോദിച്ചു .
ഉമ്മ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു . കുറച്ചു ദിവസങ്ങളായി ഉമ്മ പരാതി പറയുന്നു സൗണ്ട് ശരിക്ക് കേള്‍ക്കുന്നില്ല, ഉപ്പ വിളിക്കുമ്ബോള്‍ പൊട്ടിയ സ്ക്രീനിലൂടെ ക്ലേശിച്ചാണ് പരസ്പരം വിഡിയോ കാള്‍ ചെയ്യുന്നതും.. അതെല്ലാം പെങ്ങടെ ചെക്കന്റെ സംഭാവന ആണ് . ഇനിയും നന്നാക്കിയാല്‍ വീണ്ടും അത് അവന് കേടു വരുത്തും നിങ്ങള്‍ അടുക്കളേലും വെള്ളത്തിലൊക്കെ ശ്രദ്ധിക്കാതെ വച്ചിട്ടാണ് എന്ന മട്ടില്‍ പിന്നെ നോക്കാം എന്ന് പറഞ്ഞു ഞാന്‍ കാര്യമായി അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു സത്യം പറഞ്ഞാല്‍ ശ്രദ്ധയില്‍ ആ ഫോണ്‍ പെടാറേ ഇല്ലായിരുന്നു .
ഈ അടുത്ത ദിവസം എന്റെ ഫോണ്‍ ഒന്ന് നിലത്തു വീണു പൊട്ടി . സ്ക്രീന്‍ ഗാര്‍ഡ് ആണ് പൊട്ടിയതെന്നോര്‍ത്തു മാറ്റി ഇടാന്‍ ഊരിയപ്പൊഴയിരുന്നു ഫ്രണ്ട് കാമറയുടെ മുകളിലും ലാസ്റ്റ് കോര്‍ണറിലും നെടുനീളന്‍ വര ! ഇനി ഡിസ്പ്ലെ മാറ്റാതെ രക്ഷയില്ല ക്യാമറ ഓപ്പണ്‍ ചെയ്യുമ്ബോ ക്ലിയര്‍ ഇല്ലാ ..പിറ്റേന്നുള്ള കമ്ബനി കണ്വെന്ഷന് വയനാട് ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു . പൊതുവെ നല്ല കാഴ്ചകളൊക്കെയുള്ള ആ റിസോര്‍ട്ടില്‍ എല്ലാരും പ്രകൃതി രമണീയതയില്‍ സ്വന്തം മുഖം ഒപ്പുമ്ബോള് ഞാന്‍ മാത്രം അന്നാദ്യമായി ഫോണും കീശയിലിട്ട് അതെല്ലാം നോക്കി കണ്ടു.അന്ന് വീട്ടിലെത്തി ചുമ്മാഉമ്മാന്റെ ഫോണ്‍ ഒന്ന് എടുത്തു നോക്കി .അത്യവശ്യം നല്ല പരുക്കുകള്‍ ഉണ്ട് ..ഫ്രണ്ട് ക്യാമറയിലെ പുക മറയില്‍ ചെറിയൊരു ഭാഗത്തിലൂടെ ആണ്
ഉമ്മ ഉപ്പാനെയും ഉപ്പ എല്ലാരേയും കണ്ടിരുന്നത് . ചെറിയൊരു കുറ്റബോധത്തോടെ ഞാന്‍ അന്ന് കൊള്ളാവുന്ന ഒരു ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നോക്കി ഓര്‍ഡര്‍ കൊടുത്തു. ആ വിവരം ആരോടും പറഞ്ഞുമില്ല. ഇന്ന് ഫോണ്‍ കിട്ടി സര്‍പ്രൈസ് ആയി ഉമ്മാക്ക് കൊടുക്കാം എന്ന് വിചാരിച്ചു വീട്ടിലെത്തിയപ്പോള്‍ ഉപ്പാ വിഡിയോ കാളില്‍ ഉമ്മാനെ വിളിച്ചു കൊണ്ടിരിക്കുവാരുന്നു . ഉപ്പാനോട് ഒരു സര്‍പ്രൈസ് ഉണ്ട് രണ്ടാള്‍ക്കും എന്ന് പറഞ്ഞു രണ്ടാള്‍ടേം മുന്നില്‍ നിന്ന് തന്നെ ഫോണ്‍ അന്‍ബൊക്സ് ചെയ്തു
ഉമ്മാക്ക് കൈമാറി .അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ ഉമ്മകണ്ണ് മിഴിക്കുന്നത് കണ്ടു. കണ്ടു നിന്ന ഉപ്പാക്കും സന്തോഷം . ഇതെല്ലാം കണ്ടു നിന്ന പെങ്ങള് അതിനോടകം ഇക്കാക്ക ഉമ്മാന്റെ പഴേ ഫോണിനി എനിക്കുള്ളതാട്ടോ എന്നൊരു പ്രഖ്യപനവും നടത്തി എല്ലാരും സന്തോഷം പങ്കിടുമ്ബോള്‍ ഞാന്‍ എന്റെ റൂമിലേക്ക് പോയി കീശയില്‍ നിന്നെന്റെ ഫോണെടുത്തു സ്ക്രീനിലേക്ക് നോക്കി …അതിലെ വരകളിലൂടെ വിരലോടിച്ചു .ഹൃദയം ചില്ല് പാത്രമാണ് ഒരിക്കല്‍ ഉടഞ്ഞാല്‍ ചേര്‍ത്ത് വച്ചാലും പൊട്ടലുകളും വിള്ളലുകളും പുറത്തു കാണും . നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ ഉയര്‍ച്ചക്കും തളര്‍ച്ചക്കും കൂടെ നിന്നവര്‍ .നമ്മുടെ ഒരുപാട് ആഗ്രഹങ്ങളെ ,വാശികളെ , നിറവേറ്റിയവര്‍ നമുക്ക് അവരും അവര്‍ക്ക് നമ്മളെയുമുള്ളൂ . സ്നേഹിക്കുക ആവോളം .ചേര്‍ത്ത് നിര്‍ത്തുക കൂടെ തന്ന് NB; ഫോണ്‍ EMI യില്‍ വാങ്ങിയതാണ്
إرسال تعليق