Join Our Whats App Group

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-16/10/2021

 

പഞ്ചായത്തിൽ ഒഴിവ്

ആയഞ്ചേരി: പഞ്ചായത്തിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് ഓവർസിയർ, അക്കൗണ്ടൻറ്്‌ കം ഐ.ടി. അസിസ്റ്റൻറ്്‌ നിയമനത്തിനുള്ള അപേക്ഷ ഒക്ടോബർ 21-നകവും പഞ്ചായത്ത് ഓഫീസിലേക്ക് ദിവസവേതനത്തിന് പ്രോജക്ട്‌ അസിസ്റ്റൻറിനുള്ള അപേക്ഷ ഒക്ടോബർ 28-നകവും ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോൺ: 0496 2580265.

കാവൽ പദ്ധതിയിലെ കോ-ഓർഡിനേറ്റർ തസ്തിക

കുറ്റിപ്പുറം: ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റും കുറ്റിപ്പുറം ഇല ഫൗണ്ടേഷനും ചേർന്ന് ജില്ലയിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയിലെ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.എസ്.ഡബ്ള്യു. ആണ് അടിസ്ഥാന യോഗ്യത. കുട്ടികളുടെ സംരക്ഷണമേഖലയിൽ മൂന്നുമുതൽ അഞ്ചുവരെ വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

താത്‌പര്യമുള്ളവർ 22-ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം.

ഫോൺ: 6235616666, 6235626666. ilakavalofficial@gmail.com

സംഘമിത്ര പദ്ധതിയിൽ ജോലി ഒഴിവ്

തൃശ്ശൂർ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിലുള്ള സംഘമിത്ര സുരക്ഷാപദ്ധതിയിൽ ഒഴിവുള്ള എം.ഇ.എ. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബി.കോം/എം.കോം/എം.എസ്.ഡബ്ള്യു. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഇമെയിൽ ഐ.ഡി.യിലേക്ക് 18-ന് അഞ്ചിനുള്ളിൽ ബയോ​േഡറ്റ അയക്കണം. ഇ.മെയിൽ: mithram.sangam@gmail.com

തൊഴിൽ മേള

കട്ടപ്പന: ഗവ. കോളേജ് പ്ലെയ്സ്‌മെന്റ് സെല്ലും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് 27-ന് കോളേജിൽ തൊഴിൽമേള നടത്തും.

മേളയുടെ മെഗാ രജിസ്‌ട്രേഷൻ ക്യാമ്പ് തിങ്കളാഴ്ച 10 മുതൽ വൈകീട്ട് നാലുവരെ കോളേജിൽ നടക്കും. 18 മുതൽ 35 വരെ പ്രായമുള്ള പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, അവസാനവർഷ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ തിരിച്ചറിയൽരേഖ കരുതണം. രജിസ്റ്റർ ചെയ്യുന്നവർക്ക് എംപ്ലോയബിലിറ്റി കേന്ദ്രങ്ങളിൽ പ്രത്യേക സൗജന്യ പരിശീലനവും പിന്നീടുള്ള എല്ലാ തൊഴിൽ മേളകളിലും സൗജന്യമായും പങ്കെടുക്കാം.

ഫോൺ: 9544784258.

ഡ്രൈവർ ഒഴിവ്


കാളികാവ്: ചോക്കാട് ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20-നു മുമ്പായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0493 1260360.

സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിൽ ജോലി ഒഴിവ്

അർദ്ധസർക്കാർ സ്ഥാപനത്തിലെ സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് കരാറടിസ്ഥാനത്തിൽ ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 27 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 45 നും മധ്യേ . നിയമാനുസൃത വയസ്സിളവ്അനുവദനീയം. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമോ സർക്കാർ അംഗീകരിച്ച മൂന്നുവർഷത്തെ ഡിപ്ലോമയോ വേണം. ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമയോ അല്ലെങ്കിൽ സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷനിൽ നിന്നുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്കോ അപേക്ഷിക്കാം. മറ്റു യോഗ്യതകൾ :ഉയരം 165 സെ ന്റീമീറ്റർ , ഭാരം 50 കിലോഗ്രാം, നെഞ്ചളവ് വികസിപ്പിക്കുമ്പോൾ 86 സെന്റീമീറ്റർ, വികസിപ്പിക്കാതെ 81 സെന്റീമീറ്റർ . പൂർണ്ണ കാഴ്ചശക്‌തി ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ 0484 2422458 എന്ന നമ്പറിലോ ബന്ധപ്പെടണം.

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ സേഫ്റ്റി ആന്‍ഡ് ഫയര്‍മാന്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കരാറടിസ്ഥാനത്തില്‍ ഒഴിവുകള്‍ നിലവിലുണ്ട് .നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 27/10/2021 ന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി/ കേരള ഗവ: അംഗീകാരമുളളമൂന്ന് വര്‍ഷത്തെ ഡിപ്ലോമ/അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ് അല്ലെങ്കില്‍ പ്രൊഫഷണല്‍ ഡിപ്ലോമ. ഉയരം-165 സെ.മി, തൂക്കം 50 കി.ഗ്രാം    

 Chest- Un expanded-81 cms/ Expanded-86 cms,

  vision-Distant vision:6/6 snellen

Near vision :0.5 snellen

 field of vision:full

Each eye must have full field of vision. colour Blindness, Squint or any morbid conditions of the eyes or lids of either eye shall be a disqualification for appointment.

വാഹനം ആവശ്യമുണ്ട്

കാസർകോട് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷാ ക്വിക്ക് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾക്കായി പ്രതിമാസം പരമാവധി 40,000  രൂപ നിരക്കിൽ ഒരു വർഷ കാലയളവിലേക്ക് ബൊലേറോ/ടാറ്റ സുമോ/ടവേര തുടങ്ങിയ  കാറ്റഗറിയിൽപെടുന്ന വാഹനങ്ങൾ  ഡ്രൈവർ സഹിതം ഓടിക്കുന്നതിലേക്ക് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്‌ടോബർ 25 രാവിലെ 12 മണി വരെ സ്വീകരിക്കും.

ഫോൺ: 04994256257

കാസർകോട് ജില്ല വനിത ശിശു വികസന ആഫീസർക്ക് 2021-22 സാമ്പത്തിക വർഷത്തിൽ കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 27 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾ കാസർകോട് കോർട്ട് കോംപ്ലക്‌സിന് എതിർവശത്ത് പ്രവർത്തിക്കുന്ന ജില്ല വനിത ശിശു വികസന ആഫീസിൽ നിന്നും ലഭിക്കും.

ഫോൺ: 04994 293060

ഫിഷറീസ് വകുപ്പിൽ എന്യൂമറേറ്ററുടെ ഒഴിവ്

കാസർകോട്: ജില്ലയിൽ ഇൻലാൻഡ്‌ അസസ്‌മെന്റ് സർവേ നടത്തുന്നതിന് ഫിഷറീസ് വകുപ്പിൽ ഒരു എന്യൂമറേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

താത്‌പര്യമുള്ളവർ ഒക്ടോബർ 23-നകം കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയം, മീനാപ്പീസ് കടപ്പുറം, കാഞ്ഞങ്ങാട് പി.ഒ., 671315 എന്ന വിലാസത്തിലോ ddfishksd@gmail.com എന്ന ഇ-മെയിലിലൂടെയോ അപേക്ഷിക്കണം.

ഫോൺ: 04672202537.

ലൈഫ് ഗാര്‍ഡ് നിയമനം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുള്ളതും കായികക്ഷമതയും നീന്തല്‍വൈദഗ്ദ്ധ്യം ഉള്ളവരും വടശ്ശേരിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഫോണ്‍: 04735-252029

അക്രഡിറ്റഡ് എൻജിനീയർ; അപേക്ഷ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ/അഗ്രിക്കൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയും( മൂന്നു വർഷം) തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ-അർദ്ധ സർക്കാർ/പൊതുമേഖലാ/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ  ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും (രണ്ടു വർഷം) തൊഴിലുറപ്പ് പദ്ധതി/തദ്ദേശസ്വയംഭരണ/ സർക്കാർ-അർദ്ധ സർക്കാർ/പൊതുമേഖലാ/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെ പരിഗണിക്കും.

താൽപര്യമുള്ളവർ ഒക്ടോബർ 23നു വൈകിട്ട് അഞ്ചിനകം യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നൽകണം.

റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന്‍

ആലപ്പുഴ: നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ലിംബ് ഫിറ്റിംഗ് സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ റീഹാബിലിറ്റേഷന്‍ ടെക്നീഷ്യനെ (പോസ്തറ്റിക്/ ഓര്‍ത്തോട്ടിക്സ്/ലെതര്‍ വര്‍ക്ക്) നിയമിക്കുന്നു. 

യോഗ്യത: എസ്.എസ്.എല്‍.സിയും പോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍  പോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക് ബാച്ചിലര്‍ ബിരുദം/ ഡിപ്ലോമ കോഴ്സ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. പ്രതിദിനം 700 രൂപ വേതനം ലഭിക്കും. ഒക്ടോബര്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ അപേക്ഷ നല്‍കാം.

ഫോണ്‍: 0479 2382331

ആർട്ടിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ പെയിന്റിംഗ്, ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
അഭിലഷണീയം: എഡ്യൂക്കേഷണൽ ആർട്സിലും മാനചിത്രം വരയ്ക്കുന്നതിലും പ്രാവീണ്യം, പ്രിസിഷൻ ഡ്രോയിംഗിലും സയന്റിഫിക്ക് ഡ്രോയിംഗിലും ഉള്ള പരിചയം. കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം.
നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034 എന്ന വിലാസത്തിൽ 22.10.2021 നകം അപേക്ഷ ലഭിക്കേണ്ടതാണ്.

ഫോൺ: 0471-2333790, 8547971483, www.ksicl.org.

എസ്.സി പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസിന്റെ കീഴില്‍ ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ്.ടി പ്രൊമോട്ടര്‍മാരുടെ ഒഴിവുളള രണ്ട് തസ്തികയില നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സേവന സന്നദ്ധതയുളളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള എഴുത്തും വായനയും അറിയാവുന്ന 25 നും 50 നും മധ്യേ പ്രായമുളള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രള്‍ സഹിതം ഒക്‌ടോബര്‍ 20-ന് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കുട്ടമ്പുഴ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് നിയമനത്തിന് മുന്‍ഗണന. നിയമന കാലാവധി ഒരു വര്‍ഷം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 13500 രൂപ ഹോണറേറിയത്തിന് അര്‍ഹത ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 9496070361.

വാക് ഇൻ ഇന്റർവ്യൂ 21ന്

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യിൽ എനർജി മാനേജ്മന്റ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി താത്കാലിക വ്യവസ്ഥയിൽ ഒരു മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ  സർവ്വേ ടെക്നീഷ്യൻമാരെ  നിയമിക്കും.  ഐടിഐ/ ഡിപ്ലോമ/ അംഗീകൃത ബിരുദം  ഉള്ളവർ സി-ഡിറ്റിന്റെ തിരുവല്ലം ഓഫീസിൽ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cdit.org, 9895788233/9895788334.

ഫോട്ടോഗ്രാഫര്‍; അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 25 വൈകീട്ട് അഞ്ച് മണിക്കകം dioksgd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പി.ഒ. കാസർകോട്, 671121 എന്ന വിലാസത്തിൽ തപാലിലോ ലഭിക്കണം. കൂടിക്കാഴ്ച ഒക്ടോബർ 29ന് രാവിലെ 11 മണിക്ക് കളക്ടറേറ്റിന് സമീപം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും മുൻഗണന ലഭിക്കും. അപേക്ഷകർ ഡിജിറ്റൽ എസ്.എൽ.ആർ/ മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസലൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496003201

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി  സേവനമനുഷ്ഠിച്ചുള്ളവര്‍വര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോട്ടോഗ്രാഫര്‍മാര്‍ ഡിജിറ്റല്‍ എസ് എല്‍ ആര്‍ /മിറര്‍ലെസ്സ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈറെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ സഹിതമുള്ള ബയോഡാറ്റ (സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങള്‍ സഹിതം)  ഒക്‌ടോബര്‍ 22ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക്
റിലേഷന്‍സ് വകുപ്പ്  കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ

എഴുകോൺ : എഴുകോൺ ഗ്രാമപ്പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഒരൊഴിവ്-പട്ടികജാതി വിഭാഗം) ഒഴിവുണ്ട്.

യോഗ്യത ബി.കോം വിത്ത് പി.ജി.ഡി.സി.എ. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 21-നുമുൻപ് നേരിട്ടോ ezhukonegp@gmail.com എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0474 2432300.

ഡ്രാഫ്റ്റ്സ്‍മാൻ ഒഴിവ്

കുന്നംകുളം: നഗരസഭയിൽ സിവിൽ ഡ്രാഫ്റ്റ്‌സ്‌മാൻ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ഐ.ടി.ഐ.യോ അതിന് മുകളിലോ യോഗ്യതയും ഓട്ടോകാഡ് പരിജ്ഞാനവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ 20-ന് രണ്ടരയ്ക്ക് നഗരസഭ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്‌ ഹാജരാകണം.

പാനൂർ : നഗരസഭയിൽ കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് സിവിൽ ഡ്രാഫ്റ്റ്സ്‌മാനെ ആവശ്യമുണ്ട്. കെട്ടിട നിർമാണ അപേക്ഷകൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിന് വികസിപ്പിച്ചെടുത്ത ഐ.ബി.പി. എം.എസ്. സോഫ്റ്റ്‌വേർ നഗരസഭയിൽ നടപ്പാക്കാൻ സാങ്കേതികസഹായം നൽകുകയാണ് ചുമതല. ഓട്ടോകാഡ് പരിജ്ഞാനവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം 21-ന് വൈകീട്ട് മൂന്നിന് മുൻപ്‌ സെക്രട്ടറിക്ക് അപേക്ഷ നൽകണം.

ഫോൺ : 0490-2311340.

കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ പെയിന്റിംഗ്, ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
അഭിലഷണീയം: എഡ്യൂക്കേഷണൽ ആർട്‌സിലും മാനചിത്രം വരയ്ക്കുന്നതിലും പ്രാവീണ്യം, പ്രിസിഷൻ ഡ്രോയിംഗിലും സയന്റിഫിക്ക് ഡ്രോയിംഗിലും ഉള്ള പരിചയം. കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം.
നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034 എന്ന വിലാസത്തിൽ 22.10.2021 നകം അപേക്ഷ ലഭിക്കേണ്ടതാണ്. ഫോൺ: 0471-2333790, 8547971483, www.ksicl.org.

പി.ആർ.ഡി പ്രിസം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

*സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പാനൽ രൂപീകരിക്കുക. ഉദ്യോഗാർത്ഥികൾ സിഡിറ്റിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്‌ളിക്ക് ചെയ്ത് ഒക്ടോബർ 17നകം അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സൈറ്റിൽ അപ്ലോഡ് ചെയ്യണം. സൈറ്റിൽ വിവരം അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല.
ജേർണലിസം ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്‌ളോമയും അല്ലെങ്കിൽ, ജേർണലിസം/ പബ്‌ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ പബ്‌ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം ആണ് കണ്ടന്റ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റെയും യോഗ്യത. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഇൻഫർമേഷൻ അസിസ്റ്റന്റിന് ഉണ്ടാവണം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കണം. ഇവർക്ക് സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പരിചയം ഉണ്ടാവണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. മൂന്നു പാനലിലും അപേക്ഷിക്കുന്നവർ മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർ യോഗ്യതയുണ്ടെങ്കിൽ അതിനും അപേക്ഷിക്കാം. എന്നാൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓൺലൈനിലായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തിൽ പരീക്ഷ നടക്കും. ഒക്‌ടോബർ 26 നാണ് എഴുത്തുപരീക്ഷ. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
35 വയസാണ് പ്രായപരിധി. 21780 രൂപയാണ് സബ് എഡിറ്ററുടെ പരമാവധി പ്രതിമാസ പ്രതിഫലം. 17940 രൂപ ആണ് കണ്ടന്റ് എഡിറ്ററുടെ പരമാവധി പ്രതിഫലം. 16940 രൂപയാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ ഒരു മാസത്തെ പരമാവധി പ്രതിഫലം. വിശദാംശങ്ങൾ www.prd.kerala.gov.inൽ ലഭിക്കും.

എന്യൂമറേറ്റർ നിയമനം

കാസർകോട്: ദേലംപാടി പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ജി.ഐ.എസ്. സർവേ നടത്തുന്നതിന് എന്യൂമറേറ്റർമാരെ നിയമിക്കുന്നു.

യോഗ്യത: ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ, മറ്റ് സാങ്കേതിക പരിജ്ഞാനം.

അപേക്ഷ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം ഓഫീസിൽ ഒക്ടോബർ 16-ന് മുൻപ് എത്തിക്കണം.

ഫോൺ: 9400470010

വെട്ടിക്കവല പഞ്ചായത്തിൽ ഒഴിവുകൾ

കൊട്ടാരക്കര : വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, തൊഴിലുറപ്പുപദ്ധതി നടത്തിപ്പിൽ അക്രെഡിറ്റഡ് ഓവർസിയർ എന്നീ ഒഴിവുകളിൽ നിയമനം നടത്തുന്നു. ടെക്‌നിക്കൽ അസിസ്റ്റന്റ് ഉദ്യോഗാർഥികൾ 16-നുമുൻപ്‌ അപേക്ഷിക്കണം. കൂടിക്കാഴ്ച 20-ന് രാവിലെ 11-ന് നടത്തും. ഓവർസിയർ നിയമനത്തിന് സിവിൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. കൂടിക്കാഴ്ച 27-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസിൽ.

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്‌കീമില്‍ ഓവര്‍സിയര്‍ (പട്ടിക ജാതി വിഭാഗം) തസ്തികയില്‍ കരാര്‍ നിയമനത്തിന് മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ എന്‍ജിനീയറിംഗ്  ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18-35 വയസ്സ്. 
                
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് കരാര്‍ നിയമനത്തിനായി ബി.കോം. ബിരുദവും ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ ബിരുദവും അംഗീകൃത പി.ജി.ഡി.സി.എയുമുള്ളവരെയും കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് ബിരുദധാരികളേയും പരിഗണിക്കും. പ്രായ പരിധി 18-35 വയസ്സ്. 

പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്/ അംഗീകൃത ഡിഗ്രിയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്. 

സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റാ എന്നിവ സഹിതം ഒക്ടോബര്‍ 21നകം അപേക്ഷിക്കണം.

ആത്മ പ്രോജക്ടിൽ  കരാർ നിയമനം

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബ്ലോക്ക് ടെക്നോളജി മാനേജർ തസ്തികയിൽ ഒക്ടോബർ 20നും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒക്ടോബർ 22 നും അഭിമുഖം നടത്തും. ബ്ലോക്ക് ടെക്നോളജി മാനേജർ യോഗ്യത: കൃഷി അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തിൽ കുറയാത്ത ജോലി പരിചയവും കമ്പ്യൂട്ടർ പരിചയവും. കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം/ എം.സി.എ, ഒന്നരവർഷത്തെ പ്രവൃത്തിപരിചയം/ പി.ജി.ഡി.സി.എ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതത് ദിവസം രാവിലെ കളക്ട്രേറ്റ് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9995482163.

സാംസ്‌കാരിക വകുപ്പിൽ കോ-ഓർഡിനേറ്റർ നിയമനം

സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായം 01.01.2021 ൽ 40 വയസ്സ് പൂർത്തിയാകരുത്. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുളളവർ 30 നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, ഫോർട്ട് പി.ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷയുടെ മാതൃക www.culturedirectorate.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ഡൗൺലോഡ് ചെയ്‌തോ തന്നിരിക്കുന്ന മാതൃകയിൽ സ്വയം തയ്യാറാക്കിയോ പൂരിപ്പിച്ച് സമർപ്പിക്കണം. അപേക്ഷാ കവറിന് പുറത്ത് ‘വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി – ജില്ലാ കോർഡിനേറ്റർ നിയമനത്തിനുളള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

ഫെസിലിറ്റേറ്ററെ നിയമിക്കുന്നു

കൊരട്ടി: പഞ്ചായത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത: സാമൂഹികസേവനം, വുമൻ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾ. അപേക്ഷ 15-നുള്ളിൽ കൊരട്ടി പഞ്ചായത്തിൽ ലഭിക്കണം.

ഫോൺ: 9947986276.

പേരാവൂർ: ബ്ലോക്ക് കർഷകമൈത്രിയുടെ കീഴിലുള്ള പേരാവൂർ ബയോ ഇൻപുട്ട്‌ സെന്ററിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. യോഗ്യത: ബി.എസ്‌സി. അഗ്രിക്കൾച്ചർ. അപേക്ഷകൾ വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെക്രട്ടറി, പേരാവൂർ കർഷകമൈത്രി, ബയോ ഇൻപുട്ട്‌ സെന്റർ, പേരാവൂർ 670673 എന്ന വിലാസത്തിൽ ഈ മാസം 20-നകം അയക്കണം.

ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിമുക്തഭടൻമാരായ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. എസ്എസ്എൽസി  അല്ലെങ്കിൽ  തത്തുല്യം ആണ് യോഗ്യത. ഹിന്ദി ടൈപ്പ്‌റൈറ്റിംഗ് അറിയണം. ഹിന്ദി സ്റ്റെനോഗ്രഫി അറിവ് അഭിലഷണീയം. 15/08/2021 അനുസരിച്ച് 18-30 ഇടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസ്സിളവ് ബാധകം. 19900-63200 രൂപയാണ് പ്രതിഫലം. അസൽ സർട്ടിഫിക്കറ്റുകളുമായി 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.

പ്രോജക്ട് അസിസ്റ്റന്റിനെ നിയമനം

പുത്തൂർ : പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, ബിരുദവും ഒരുവർഷത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനും എന്നിവയിലേതെങ്കിലുമാണ് യോഗ്യത.

പ്രായം 18-നും 33-നും മധ്യേ. 22-നുമുൻപ്‌ അപേക്ഷകൾ പഞ്ചായത്ത്‌ ഒാഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ചേലക്കര: ചേലക്കര ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയർ (പട്ടികജാതി), പ്രോജക്ട് അസിസ്റ്റന്റ് (പട്ടികജാതി), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് (ജനറൽ) എന്നീ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 20-ന് വൈകുന്നേരം നാലിന് മുമ്പായി അപേക്ഷ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ചവർ 22-ന് രാവിലെ നടക്കുന്ന അഭിമുഖത്തിനും ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിലുള്ള അഭിമുഖം ഒക്ടോബര്‍ 23ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. 

യോഗ്യത: മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 2212261

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 29ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 0477 2272033

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 27.

തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്  മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

ഫോണ്‍: 0468 2382223.

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം panchayat.Isgkerala.gov.in/kidangoorpanchayat   എന്ന വെബ്‌സൈറ്റിലും പഞ്ചായത്ത്  ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ ഒക്ടോബർ 27 നകം അപേക്ഷ നൽകണം.

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 21. വിശദവിവരങ്ങള്‍  http://panchayat.lsgkerala.gov.in/vallicodepanchayat  എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 21-ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.

ഫോൺ: 0480 2751372.

വടവന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷ 20-ന് നാലുമണിക്കകം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

പനങ്ങാട് പഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 15ാം ധനകാര്യകമ്മീഷന് ഗ്രാന്റ് വിനിയോഗം, ഓണ്‍ലൈന്‍ പേമെന്റ് പ്രവൃത്തികളുടെ ജിയോ ടാഗിങ് സഹായ സംവിധാനം എന്നിവയ്ക്ക് പ്രൊജക്ട് അസി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഒക്ടോബര്‍ 23 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 21 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 20ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 0477 2747240

ഫോണ്‍: 0496 2642059.

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18 നും 30 നും മധ്യേ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

 ഫോണ്‍: 0467 2246350

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 20-ന് 11-മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും.

തലപ്പലം: പഞ്ചായത്തിൽ ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 18-നു മുന്പ് അപേക്ഷ നൽകണം.

കൂരോപ്പട: ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റൻറുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്‌മെൻറ്, ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, പി.ജി.ഡി.സി.എ. മലയാളം ടൈപ്പ് റൈറ്റിങ്‌ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 28-ന് മുമ്പ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു

മലപ്പുറം: ഊരകം പഞ്ചായത്ത് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 18-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി-വർഗക്കാർക്ക് മൂന്നു വർഷത്തെ വയസ്സിളവുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡി.സി.പി., ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസാവണം. ബയോഡാറ്റയും രേഖകളും സഹിതം 21-ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ അഭിമുഖത്തിന് ഹാജരാവണം.

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0495 2281253, 9496048221.

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ് ത്രിവത്സര ഡിപ്ലോമ/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍.

പ്രായം 2021 ജനുവരി ഒന്നിന് 18നും 30നും മധ്യേ. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നു വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 22.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നുംഇടയില്‍. നിശ്ചിതയോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25 ന് ഉച്ചക്ക് നാലിന് മുന്‍പായി ഗ്രാമപഞ്ചായത്ത്  ഓഫീസില്‍ സമര്‍പ്പിക്കണം

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് പാസാകണം.

ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായവരേയും പരിഗണിക്കും. പ്രായപരിധി പതിനെട്ടിനും മുപ്പതിനും മധ്യേ. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും 18-ന് വൈകീട്ട് 5-നകം ഗ്രാമപ്പഞ്ചായത്തോഫീസിൽ ലഭിക്കണം. അഭിമുഖം 21-ന് 10.30-ന്.

വിവരങ്ങൾക്ക് 0470-2656632.

എഴുകോൺ : ഗ്രാമപ്പഞ്ചായത്തിലെ 2021-22 വാർഷികപദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയാണ് നിയമനം. 21-നുമുൻപായി എഴുകോൺ പഞ്ചായത്ത് ഓഫീസിലോ ezhukoinegp@gmail എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.

വൈക്കം: ടി.വി.പുരം പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-ൽ 18-നും 30-നും ഇടയ്ക്ക് പ്രായമുള്ളവർ ആയിരിക്കണം. 22-നകം അപേക്ഷ നൽകണം

ഫോൺ: 94960 44609

കുറവിലങ്ങാട്: ഗ്രാമപ്പഞ്ചായത്തിൽ ദിവസ വേതനനാടിസ്ഥാനത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 22-നകം അപേക്ഷ നൽകണം.

കണ്ടല്ലൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. 18-നും 30-നും ഇടയിൽ പ്രായമുളള ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയുള്ളവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ 22-ന് വൈകീട്ട് 3.30-നകം അപേക്ഷനൽകണം. 25-ന് ഉച്ചയ്ക്ക്‌ 2.30-നാണ് അഭിമുഖം.

പറപ്പൂക്കര: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്‌റ്റന്റിനെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാർക്കാണ് നിയമനം.

ഫോൺ: 2966272,949604614

തൃക്കൂർ: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബർ 16-നകം അപേക്ഷിക്കണം.

ഫോൺ: 0480 2751262.

മേലാർകോട്: ഗ്രാമപ്പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ബുധനാഴ്ചക്കകം ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ: 04922-243331.

മമ്പാട്: പഞ്ചായത്തോഫീസിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവരാകണം.

പ്രായം 18-30. പട്ടികജാതി/വർഗ വിഭാഗത്തിന് മൂന്നു വർഷത്തെ ഇളവുണ്ട്. 22-നകം അപേക്ഷിക്കണം

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ ഇ ഗ്രാമസ്വരാജ് പദ്ധതിപ്രവർത്തനത്തെ സഹായിക്കാൻ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-നും 30-നും മധ്യേ. യോഗ്യത: മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലീക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡി.സി.എ./ പി.ജി.ഡി.സി.എ.യും.

അപേക്ഷകൾ സർട്ടിഫിക്കറ്റ് പകർപ്പുകൾസഹിതം 21-ന് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കണം.

ഫോൺ: 2610271.

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ പദ്ധതി പ്രവർത്തനത്തെ സഹായിക്കാൻ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ 21-ന് നാലിനകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 2668164.

ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാ ടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-ന് വൈകീട്ട് 5-വരെ. കൂടുതൽ വിവരങ്ങൾ //lsgkerala.in/onchiyampanchayat എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

അത്തിക്കയം: നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 22. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽനിന്നോ http:/panchayat.lsgkerala.gov.in/naranammoozhypanchayat എന്ന വെബ്‌സൈറ്റിൽനിന്നോ അറിയാം.

വെളിയന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 23-നകം അപേക്ഷ നൽകണം.

ഫോൺ -9447356305, 9496044645.

മങ്കൊമ്പ്: പുളിങ്കുന്ന് പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രോജക്ട്‌ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്‌. അപേക്ഷകൾ 23-ന് മുൻപ് പഞ്ചായത്തിൽ ലഭിക്കണം. ഫോൺ- 0477-2702267.

വെണ്മണി: വെണ്മണി ഗ്രാമപ്പഞ്ചായത്തിലേക്ക് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിൽ സഹായിക്കാൻ പ്രോജക്ട് അസിസ്റ്റന്റിനെ (കരാർ അടിസ്ഥാനത്തിൽ) നിയമിക്കുന്നു. അപേക്ഷ ബയോഡേറ്റ സഹിതം 22-നു വൈകീട്ട്‌ അഞ്ചിനു മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18-30നും ഇടയിൽ. (എസ്.സി/എസ്.ടി. വിഭാഗത്തിന് മൂന്നുവർഷത്തെ ഇളവ്).

വിവരങ്ങൾക്ക്: 0479-2352237.

വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് എന്നീ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. 30 വയസ്സ് കവിയാത്ത നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

അരൂർ: പ്രോജക്ട്‌ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് / അംഗീകൃത ഡിഗ്രിയും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്. ഉദ്യോഗർഥികൾ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റാ എന്നിവ സഹിതം ഒക്ടോബർ 21-നകം അപേക്ഷിക്കണം.

കാളികാവ്: ഗ്രാമപ്പഞ്ചായത്തിൽ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ബില്ലുകൾ ഇ- ഗ്രാംസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ 25-നകം കാളികാവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

ഫോൺ: 0493 1257242.

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അരൂർ: കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ (പട്ടികജാതി വിഭാഗം) തസ്തികയിൽ കരാർ നിയമനത്തിന് മൂന്നുവർഷ പോളിടെക്നിക്‌ സിവിൽ എൻജിനീയറിങ്‌ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18-35 വയസ്സ്.

അക്കൗണ്ടന്റ്-കം-ഐ.ടി. അസിസ്റ്റന്റ് കരാർ നിയമനത്തിനായി ബി.കോം. ബിരുദവും ഗവൺമെന്റ് അംഗീകൃത പി.ജി.ഡി.സി.എ. ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങളിൽ ബിരുദവും അംഗീകൃത പി.ജി.ഡി.സി.എ. ഉള്ളവരെയും കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്‌ട്രോണിക്സ് ബിരുദധാരികളേയും പരിഗണിക്കും.

പ്രായ പരിധി 18-35 വയസ്സ്.

കൗൺസലർ ഒഴിവ്

ആലപ്പുഴ: മായിത്തറ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലും ഗവൺമെന്റ് ഒബ്‌സർവേഷൻ ഹോമിലും കൗൺസലറെ നിയമിക്കുന്നു. ഒരുവർഷത്തക്കോണു നിയമനം. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും. രണ്ട് ഒഴിവുണ്ട്.

ഫോൺ: 0477 2241644.

അസി. എന്‍ജിനീയറുടെ ഒഴിവ്

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭയാന്‍ (ആര്‍.ജി.എസ്.എ) 2020-21 പദ്ധതി പ്രകാരം പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 25,000 രൂപയാണ് പ്രതിമാസ വേതനം. സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/ ബി.ഇ, സിവില്‍ പ്രവൃത്തികളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത മുന്‍ പരിചയവുമാണ് യോഗ്യത. മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പത്താംതരം സര്‍ട്ടിഫിക്കറ്റ്, ബി.ടെക് സിവില്‍ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം സംബന്ധിച്ച സാക്ഷ്യപത്രം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഒക്ടോബര്‍ 21ന് രാവിലെ 10ന് ജില്ലാ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ലു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 0483 2736924.

ഡ്രൈവർമാരെ നിയമിക്കുന്നു

ഭീമനടി: നർക്കിലക്കാട് എഫ്.എച്ച്.സി.യുടെ ആംബുലൻസിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. അഭിമുഖം 21-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പഞ്ചായത്ത് ഓഫീസിൽ.

ഫോൺ: 0467 2241336.

ട്രസ്റ്റി  നിയമനം

തേനാരി വില്ലേജിലെ മദ്ധ്യാരണ്യ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഒക്ടോബര്‍ 23 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പാലക്കാട് ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പളളി ദൂര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിലേയും ചോറോട് വൈക്കിലശ്ശേരി പരദേവത ക്ഷേത്രത്തിലേയും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്തംബര്‍  27 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വെബ്സൈറ്റ് : www.malabardevaswom.kerala.gov.in

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കളനാട് അച്ചേരി  മഹാവിഷ്ണു ക്ഷേത്രത്തില്‍ നാല് പാരമ്പര്യേതര  ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 നകം  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ  നീലേശ്വരത്തുളള അസി.കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷിക്കണം.  

വൈത്തിരി താലൂക്ക് തവനൂര്‍ ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തിലെ  പാരമ്പര്യേതര ട്രസ്റ്റി ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 18 ന് വൈകീട്ട് 5 നകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം കോഴിക്കോട് ഓഫീസില്‍ ലഭിക്കും.  

ഫോണ്‍ 0495 2374547.

കൊയിലാണ്ടി താലൂക്കിലെ ശ്രീ.നടുവത്തൂര്‍ മഹാശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 18ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്  കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഫോണ്‍: 0495 2374547.

തിരൂര്‍ താലൂക്കിലെ വെട്ടം ശ്രീ.വേമണ്ണ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്‌ടോബര്‍ 29ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനിസിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ബന്ധപ്പെടാം.

പൊന്നാനി താലൂക്കില്‍ ശ്രീ. മുണ്ടതൃക്കോവില്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷ ഒക്ടോബര്‍ 30 ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.

തിരൂര്‍ താലൂക്കില്‍ ശ്രീ. തുമരക്കാവ് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷ ഒക്ടോബര്‍ 30 ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.

യോഗ ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ മഹിളാമന്ദിരത്തിലെ താമസക്കാർക്ക് യോഗപരിശീലനം നൽകുന്നതിന് യോഗ്യരായ ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിന് ഒക്ടോബർ  20 രാവിലെ 11 ന് അഭിമുഖം നടത്തും. വനിതകൾക്കാണ് അവസരം. താത്പര്യമുള്ളവർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് എന്നിവ സഹിതം കല്ലറ സർക്കാർ മഹിളാമന്ദിരത്തിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

Post a Comment

أحدث أقدم
Join Our Whats App Group