Join Our Whats App Group

കോവിഡ് വാക്സിൻ മലയാളികളിലും പരീക്ഷിച്ചു തുടങ്ങി. ആദ്യ ദൗത്യം കണ്ണൂർ തളിപ്പറമ്പ സ്വദേശിക്ക്


കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ജനങ്ങള്‍ മുന്നോട്ടു വരണമെന്ന യുഎഇയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് രാജ്യത്തെ മലയാളി സമൂഹം. വൈറസിനെതിരായി പ്രതിരോധ മരുന്ന് പരീക്ഷണം നടത്തുമ്പോള്‍ അതില്‍ പങ്കാളിയാകേണ്ടത് തന്‍റെ കൂടി ഉത്തരവാദിത്തമാണെന്ന് തെളിയിച്ചിരിക്കുകയാണ് അബുദാബിയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ തളിപ്പറമ്പുകാരനായ സാദിഖ് അഹമ്മദ്. 

നിരവധി പരിശോധനകള്‍ക്ക് ശേഷം ഇന്ന് കൊവിഡ് പരീക്ഷണ വാക്സിന്‍റെ ഡോസ് കുത്തിവച്ചു. വാക്സിന്‍ പരീക്ഷണത്തിന് വിധേയനായി യുഎഇയില മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍. സാദിഖിനെ പോലെ നിരവധി മലയാളികള്‍ കഴിഞ്ഞ ദിവസം വാക്സിന്‍ പരീക്ഷണവുമായി സഹകരിച്ചിട്ടുണ്ട്. യുഎഇയുടെ നിരവധി നേട്ടങ്ങള്‍ക്ക് സാക്ഷിയായ മലയാളികള്‍ വാക്സിന്‍പരീക്ഷണത്തിലും ഒപ്പമുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group