മഞ്ചേശ്വരം താലൂക്കിലെ പൈവളിഗെ പഞ്ചായത്തിലെ ബായാറിൽ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കർണാടകയുമായി അതിർത്തി പങ്കിടുന്ന ബായാറിലെ സുദമ്പളയിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
സുദമ്പളയിലെ ഉദയൻ (40) ആണ് പിടിയിലായത്.
ഉദയന്റെ മാതാവിന്റെ സഹോദരങ്ങളായ സദാശിവ (54), വിട്ടല (52), ബാബു (50), മാതാവിന്റെ സഹോദരി രേവതി (58) എന്നിവരാണ് മരിച്ചത്.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്ക് മാനസികസ്വസ്ഥം ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
സംഭവമറിഞ്ഞ് കാസറഗോഡ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേത്രത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
إرسال تعليق