Join Our Whats App Group

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കോവിഡ്


കേന്ദ്ര ആഭ്യന്തരമന്ത്രി
അമിത്ഷാക്ക് കോവിഡ്. അദ്ദേഹം തന്റെ ട്വിറ്ററിൽ പങ്കുവെച്ചതാണ് കാര്യം. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു .ഡൽഹി ഗുരുഗ്രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതയാണ് വിവരം. കോവിഡ് ഏകോപന ചുമതലയുള്ള അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് രോഗ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കേന്ദ്രം.
അയോധ്യയിൽ രാമക്ഷേത്ര നിർമാണ ഉദ്ഘടനത്തിന് പങ്കടുക്കേണ്ട അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത് കാരണം ചടങ്ങ് മാറ്റാനും സാധ്യത ഉള്ളതായി അറിയുന്നു.ക്ഷേത്ര നിർമാണത്തിന് കാർമികത്വം വഹിക്കേണ്ട പൂജാരിക്കും പോലീസുകാർക്കും നേരത്തെ കോവിഡ് സ്ഥിരീകരിചിരുന്നു..

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എൻ്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോവുകയും പരിശോധന നടത്തുകയും ചെയ്യണം’- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു

Post a Comment

أحدث أقدم
Join Our Whats App Group