Join Our Whats App Group

കണ്ണൂരിൽ മകനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യക്ക് ജാമ്യമില്ല


ന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൌസിലെ ശരണ്യ (23) ക്ക് തലശ്ശേരി ജില്ലാ കോടതി ജാമ്യം നൽകിയില്ല.

റിമാന്റ് തടവുകാരിയായി കണ്ണൂർ വനിതാ ജയിലിൽ കഴിയുന്ന ശരണ്യ അഭിഭാഷകൻ മുഖേന നൽകിയ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് ജഡ്ജ് ഡോ.ബി.കലാംപാഷ ഇന്നലെ തള്ളുകയായിരുന്നു.. കാമുകനോടൊപ്പം ജീവിക്കാൻ മകൻ റിയാനെ എടുത്തു കൊണ്ടുപോയി വീടിന് സമീപത്തെ കടലിലെറിഞ്ഞു കൊന്നുവെന്നാണ് യുവതിക്കെതിരെയുള്ള കുറ്റാരോപണം -കൊലക്കുറ്റം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപെടുത്തി ശരണ്യക്കെതിരെ അന്വേഷണ സംഘം കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇതിനകം കുററപത്രം നൽകിയിട്ടുണ്ട്
2020 ഫിബ്രവരി 17 ന് രാത്രിയിലാണ് കേസിന്നാസ്പദമായ സംഭവം. 

കരിങ്കൽ ഭിത്തിയിൽ തലയിടിച്ചാണ് കുഞ്ഞു മരണപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞ് തടസ്സമാവുമെന്നതിനാലാണ് കുട്ടിയെ കൊന്നതെന്ന് സിറ്റി സി.ഐ.പി.ആർ.സതീഷ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്
ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകനെ എടുത്തു കൊണ്ടുപോയി കടലിൽ എറിയുകയായിരുന്നു.കേസിൽ കൂട്ടുപ്രതിയായ കാമുകൻ വലിയന്നൂർ സ്വദേശി നിധിന് തലശ്ശേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group