കാസർഗോഡ് രാജപുരത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞിന് പാമ്പുകടിയേറ്റു. ആശുപത്രിയിലെത്തിച്ച ഒന്നര വയസുകാരിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. പാമ്പുകടിയേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് അയൽവാസിയായ ജിനിൽ മാത്യുവാണ്.
പരിയാരം മെഡിക്കൽ കോളജിലേക്കാണ് കുഞ്ഞിനെ കൊണ്ടുപോയത്. അവിടെ നിന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. പാണത്തൂർ വട്ടക്കയത്താണ് ഒന്നര വയസുകാരിയെ വീട്ടിലെ ജനൽ കർട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്. കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജിനിൽ ക്വാറന്റീനിലായി. കുഞ്ഞിനെ രക്ഷിച്ച ജിനിൽ മാത്യു ഹെഡ് ലോഡ് ആനറൽ വർക്കേഴ്‌സ് യൂണിയൻ പാണത്തൂർ യൂണിറ്റ് കൺവീനറാണ്.
16ാം തീയതിയാണ് ബിഹാറിൽ നിന്ന് രക്ഷിതാക്കൾക്ക് ഒപ്പം കുഞ്ഞ് വീട്ടിലെത്തിയത്. അപ്പോൾ തൊട്ട് ക്വാറന്റീനിലായിരുന്നു ഒന്നര വയസുകാരി. പാമ്പ് കടിച്ചപ്പോൾ രക്ഷിക്കണമെന്ന് വീട്ടുകാർ ഒച്ച വെച്ചെങ്കിലും ആരും വീട്ടിലേക്ക് വരാൻ തയാറായിരുന്നില്ല. പിന്നീടാണ് ജിനിൽ കടന്നുവന്നത്.
إرسال تعليق