ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നതു സൗന്ദര്യസംരക്ഷണത്തിനു പ്രധാനമായിരിക്കാം. ആരോഗ്യസംരക്ഷണത്തിനും നല്ലതാണെന്നാവും കൂടുതല്‍ സ്ത്രീകളും കരുതുന്നത്. കൂടുതല്‍ ഇറുകിയത് കൂടുതല്‍ മെച്ചമെന്നു കരുതുന്നവരാണ് മിക്ക സ്ത്രീകളും. ഇറുകിയ ബ്രേസിയര്‍ ധരിച്ചാല്‍ സ്ത-നങ്ങള്‍ നല്ല ആകൃതി പ്രകടമാക്കും. സ്ഥിരമായി ധരിച്ചാല്‍ സ്ത-നങ്ങളുടെ ഷെയ്പ് നിലനില്‍ക്കുമെന്നു പ്രതീക്ഷിച്ച് ഉറക്കത്തിലും ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നവരാണ് മിക്ക സ്ത്രീകളും.
ഈയിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഇറുകിയ ബ്രായും ബ്രെസ്റ്റ് കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നാണ്. ഇറുകിയ ബ്രേസിയര്‍ രക്തയോട്ടത്തിനു തടസമുണ്ടാക്കുന്നതും കോശദ്രവകലകളെ (ലിംഫ് ടിഷ്യൂകള്‍) നശിപ്പിക്കുന്നതുമാണ് കാരണം. പഠനമനുസരിച്ച് കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും വിതരണം കുറയുമ്പോള്‍ കോശങ്ങളില്‍നിന്നു മാലിന്യങ്ങള്‍ പുറത്തുപോകാതിരിക്കും.
പ്രത്യേകിച്ചു ദിവസവും 12 മണിക്കൂറിലേറെ ബ്രേസിയര്‍ ധരിക്കുന്നവരിലും ബ്രേസിയര്‍ ധരിച്ചുകൊണ്ടു കിടന്നുറങ്ങുന്നവരിലും. മധ്യവര്‍ഗക്കാരായ സ്ത്രീകളിലാണ് സ്താനാര്‍ബുദം കൂടുതല്‍ കണ്ടുവരുന്നത്. കാരണം കൂടുതല്‍സമയം ജോലി ചെയ്യുന്നവര്‍ ഇടത്തരം സാമ്പത്തികനിലയുള്ള സ്ത്രീകളാണല്ലോ. കോശദ്രവക്കുഴലുകള്‍ വളരെ നേരിയതാണ്.അതുകൊണ്ട് സമ്മര്‍ദമുണ്ടാകുമ്പോള്‍ സെന്‍സിറ്റീവായ കുഴലുകള്‍ വളരെയധികം ഞെരുങ്ങും.
ഇറുകിയ ബ്രേസിയര്‍ ധരിക്കുമ്പോള്‍ സ്തനത്തിലെ കോശദ്രവത്തിന്റെ ഒഴുക്ക് നിയന്ത്രിക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്യാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നത് സ്തനാരോഗ്യത്തിനു ഹാനികരമാണെന്നു പറയുന്നത്. കോശദ്രവങ്ങളിലൂടെയാണ് നമ്മുടെ സ്തനത്തിലുണ്ടാകുന്ന മാലിന്യങ്ങളും വിഷാംശങ്ങളും ഒഴുക്കിക്കളയുന്നത്. ഇറുകിയ ബ്രേസിയര്‍ ഈ പ്രക്രിയയ്ക്ക് ഒരുപരിധിവരെ തടസമാകുന്നു.
സ്തനത്തില്‍ കെട്ടിക്കിക്കിടക്കുന്ന വിഷാംശങ്ങള്‍ കാലക്രമേണ വര്‍ധിച്ചു സ്ത-നാര്‍ബുദമായി മാറാന്‍ സാധ്യതയുണ്ട്. കൃത്യമായ ആഹാരശീലവും വ്യായാമവുമുണ്ടെങ്കില്‍ കാന്‍സറുണ്ടാകില്ലെന്നാണ് മിക്ക സ്ത്രീകളും വിശ്വസിക്കുന്നത്. എന്നാല്‍ കോശദ്രവങ്ങളുടെ ഒഴുക്കു തടയുന്നതരത്തിലുള്ള ബ്രേസിയര്‍ കൂടുതല്‍ സമയമോ ഉറങ്ങുന്ന സമയത്തോ ധരിച്ചവരില്‍ സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ സ്മിതി കാമത്ത് വെളിപ്പെടുത്തുന്നു.
സാധാരണ കോശദ്രവപ്രവാഹമില്ലെങ്കില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ അനോക്‌സിയ എന്ന അവസ്ഥയ്ക്കു കാരണമാകും. ഈ അവസ്ഥ ഫൈബ്രോസിസിനു (കലകളുടെ വീക്കം) കാരണമാകും. പിന്നീടതു കാന്‍സറായി മാറാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. കുടുംബത്തില്‍ സ്ത-നകാന്‍സര്‍ ചരിത്രമുള്ളവര്‍ പ്രത്യേകിച്ച് ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണെന്ന് ഓങ്കോളജിസ്റ്റ് ഡോ എം വി ഷാ അഭിപ്രായപ്പെടുന്നു.
ഡയോക്‌സിന്‍, ബെന്‍സീന്‍ എന്നിവയുള്‍പ്പെടെയുള്ള അര്‍ബുദകാരിയായ രാസവസ്തുക്കളും കാന്‍സര്‍ കോശങ്ങളുംവിഷാംശങ്ങളും സ്വയം ഒഴുകിപ്പോകാതെ സ്തനത്തിന്റെ കൊഴുപ്പില്‍ അവ അടിഞ്ഞുകിടക്കുകയാണു ചെയ്യുക. സ്തനത്തിന്റെ ടിഷ്യൂകളില്‍നിന്നു മാലിന്യം നീക്കം ചെയ്യപ്പെടാത്ത മുഴകളുണ്ടെങ്കില്‍ അവയില്‍ കോശദ്രവങ്ങള്‍ നിറയ്ക്കപ്പെടുകയും അവ ചലനാത്മകമാക്കുകയുമാണു വേണ്ടത് ഇത്രയും വായിക്കുമ്പോള്‍ ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നവര്‍ക്കെല്ലാവര്‍ക്കും സ്ത-നാര്‍ബുദമുണ്ടാകുമെന്ന ആശങ്ക വേണ്ട.
إرسال تعليق