റിയല്‍മി സി 11 ന്റെ അടുത്ത വില്‍പ്പന ജൂലൈ 29 ന് നടക്കും. റിയല്‍മി സി 11ന് ഇന്ത്യയില്‍ വരുന്ന വില 7,499 രൂപയാണ്. ഈ വില 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനുള്ളതാണ് ഈ ഫോണ്‍. ഉച്ചയ്ക്ക് 12:00 മണിക്ക് ഈ സ്മാര്‍ട്ഫോണ്‍ ഫ്ലിപ്കാര്‍ട്ട് വഴി നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.
6.5 ഇഞ്ച് ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ റിയര്‍ ക്യാമറകള്‍ എന്നിവയും ഈ ഏറ്റവും പുതിയ റിയല്‍മി സി 11 സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ഇത് രണ്ടാം തവണയാണ് റിയല്‍മി സി 11 വില്‍പ്പന നടക്കുന്നത്. റിയല്‍മി സി സീരിസിലെ സി3 സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു.
പുതിയ റിയല്‍മി സി11 സ്മാര്‍ട്ട്ഫോണിലൂടെ വിപണിയിലെ സി സീരിസിന്റെ ആധിപത്യം ഉറപ്പിക്കാനാണ് കമ്ബനി ശ്രമിക്കുന്നത്. ആകര്‍ഷകമായ സവിശേഷതകളോടെ പുറത്തിറക്കിയ ഈ ഡിവൈസ് 10,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളുടെ സെഗ്മെന്റിലേക്കാണ് അവതരിപ്പിച്ചത്.
നാര്‍സോ സീരീസും റിയല്‍മി എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്ബനി ബജറ്റ് സെഗ്മെന്റില്‍ അവതരിപ്പിച്ച ഡിവൈസാണ് റിയല്‍മി സി11. റിയല്‍മിയുടെ സി സീരിസ് ബ്രാന്റിന് ഇന്ത്യയില്‍ ജനപ്രീതിയുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സ്മാര്‍ട്ട്ഫോണുകളടങ്ങുന്ന സീരിസാണ്.
റിയല്‍മി സി 11 പ്ലാസ്റ്റിക് ബില്‍ഡ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇതിന് പിന്നില്‍ മികച്ച ഗ്രിപ്പ് നല്‍കുന്ന ഡിസൈനും നല്‍കിയിട്ടുണ്ട്. 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1600 x 720 പിക്‌സല്‍ എച്ച്‌ഡി + റെസല്യൂഷനും 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോയും ഇതിലുണ്ട്. വികസിതമായ ഒരു മീഡിയടെക് ഹീലിയോ ജി 35 SoC ചിപ്‌സെറ്റാണ് ഇതില്‍ മികച്ച പ്രവര്‍ത്തനക്ഷമതയ്ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
إرسال تعليق