മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റും ബിഗ്‌ബോസ് സീസണ്‍ രണ്ട് മത്സരാര്‍ത്ഥിയുമാണ് ജസ്ല മാടശേരി. ഇപ്പോഴിതാ 2021 അവസാനിച്ച് 2022 ആരംഭിച്ചപ്പോള്‍ പോയ വര്‍ഷത്തെ കുറിച്ചുള്ള ജസ്ലയുടെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
ജീവിതത്തിലേറ്റവും നഷ്ടങ്ങളും നോവുകളും ഇടക്കിത്തിരി സന്തോഷങ്ങളും തന്നു കടന്നു പോയ വര്‍ഷമാണിതെന്നാണ് ജസ്ല പറയുന്നു. നഷ്ടത്തിന്റെ കടല് നീന്തി കര എത്താത്ത വര്‍ഷമാണെന്നും താരം പറയുന്നു. ഒരുപാട് സൗഹൃദങ്ങളെ മാറ്റിനിര്‍ത്താനും മറ്റു ചില സൗഹൃദങ്ങളെ ചേര്‍ത്ത് നിര്‍ത്താനും കഴിഞ്ഞ വര്‍ഷമാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. മാനസീകമായും ശരീരികമായും സാമ്പത്തികമായും എന്നെ ഏറ്റവും തളര്‍ത്തിയ വര്‍ഷമാണെന്നും ജസ്ല പറയുന്നുണ്ട്.
ജസ്ല മാടശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെ, ജീവിതത്തിലേറ്റവും നഷ്ടങ്ങളും നോവുകളും ഇടക്കിത്തിരി സന്തോഷങ്ങളും തന്നു കടന്നു പോയ വര്‍ഷം. ഈ വര്‍ഷത്തിലിനി കൂട്ടിച്ചേര്‍ക്കലുകളെഴുത്തി ചേര്‍ക്കാന്‍ ഒരു പേജ് ഒഴിച്ചിടാനില്ല. നഷ്ടത്തിന്റെ കടല് നീന്തി കര എത്താത്ത വര്‍ഷം. ഒരുപാട് സൗഹൃദങ്ങളെ മാറ്റിനിര്‍ത്താനും മറ്റു ചില സൗഹൃദങ്ങളെ ചേര്‍ത്ത് നിര്‍ത്താനും കഴിഞ്ഞ വര്‍ഷം..വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങളോളം വീട്ടില്‍ നില്‍ക്കാനും ഉമ്മയുടെ ഭക്ഷണത്തിന്റെ സ്വാത്. നുണയാനും. കഴിഞ്ഞ വര്‍ഷം. ഉപ്പയും ഞാനും ഉമ്മയും കൂടി ഏറ്റവും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിച്ചു പരസ്പരം സംസാരിച്ച വര്‍ഷം. വര്‍ഷങ്ങള്‍ക്കിപ്പുറം.
ജോലിഭാരങ്ങളില്‍ നിന്ന് വലിയൊരു അവധിയെടുത്ത വര്‍ഷം. ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച വര്‍ഷം. പക്ഷെ എല്ല വര്‍ഷങ്ങളെയും പോലെയല്ല. ഞാന്‍ പല തെറ്റായ തീരുമാനങ്ങളും തിരുത്തിയ വര്‍ഷം കൂടെയാണ്. എന്തും മുന്നിട്ടിറങ്ങിയാല്‍ പൂര്‍ത്തിയാക്കുന്ന ശീലമെനിക്കുണ്ട്. എന്നാല്‍ ഈ വര്‍ഷം ഞാന്‍ എല്ലാം പാതിവഴിയിലോ തുടക്കത്തിലോ ചിലത് മനസ്സിലോ തന്നെ ഉപേക്ഷിച്ച വര്‍ഷം കൂടെയായിരുന്നു. പൂര്‍ണമാക്കാന്‍ അടുത്ത വര്‍ഷമെങ്കിലും സാധിക്കുമായിരിക്കും. മാനസീകമായും ശരീരികമായും സാമ്ബത്തികമായും എന്നെ ഏറ്റവും തളര്‍ത്തിയ വര്‍ഷം. അതിജീവിക്കുമെന്നെ. അതിജീവിക്കാണ്ടെവിടെ പോവാന്‍. മനസ്സിലുള്ളത് മുഖത്ത് കാണുന്ന ഒരു പ്രകൃതമാണെന്റെത്. പക്ഷെ ഈ വര്‍ഷം പലപ്പോഴും ഞന്‍ മനസ്സ് പുറത്ത് വരാതെ കടിച് പിടിച്ചു ശ്വാസം മുട്ടി അതിജീവിച്ചിട്ടുണ്ട്. ചിരിച്ചിട്ടുണ്ട്. മഷി തീര്‍ന്നു. എന്നു പറഞ്ഞാണ് ജസ്ല തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
إرسال تعليق