Join Our Whats App Group

‘രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ!’ റാവത്തിന്റെ മരണം ആഘോഷിച്ച മലയാളികളുൾപ്പെടെ നിരീക്ഷണത്തിൽ....

 

വ്യോമസേന ഹെലി കോപ്റ്റര്‍ തകര്‍ന്ന് വീണു ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 13 പേർ മരിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ജനറൽ ബിപിൻ റാവത്തിന്റെ അപകടത്തിന്റെയും അദ്ദേഹത്തിന്റെ മരണത്തിന്റെയും ന്യൂസുകൾക്കടിയിൽ വിദ്വേഷ കമന്റുകളും ആഹ്ലാദ പ്രകടനങ്ങളുമാണ് ചിലർ നടത്തുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് പ്രചരിച്ചതോടെ പലരും ഇത് മുക്കുകയും ചെയ്തു.



കേരളത്തിലെ ന്യൂസുകൾക്കടിയിൽ വരെ ഇത്തരം ആഹ്ലാദ പ്രകടനങ്ങൾ കണ്ടിരുന്നു. എന്നാൽ വിവാദമായതോടെ പലരും കമന്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’ റിയാക്ഷന്‍ ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന്‍ കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്‌സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളാണ്.


മലയാള വാര്‍ത്താ ചാനലുകളുടെ കമന്റ് ബോക്‌സിലും ഇവരുടെ പ്രതികരണമെത്തി. ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാനി. ഇതെല്ലാം ചിലരുടെ ആഘോഷത്തിന് കാരണമായി. ഇതിനെ ഗൗരവത്തോടെ സൈന്യം കാണും. ഇത്തരം പ്രൊഫൈലുകളെല്ലാം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലാക്കും.  തീവ്രവാദികള്‍ക്ക് റാവത്തിനോടുള്ള എതിര്‍പ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് വ്യക്തം


രാജ്യം വന്‍ സൈനിക ശക്തിയായി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ഈ അപകടം നടന്നതെന്നും ശ്രദ്ധേയം. മുന്‍പ് പുല്‍വാമ ഭീകരവാദി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ സമാനമായ ആഹ്ലാദം ഇത്തരക്കാര്‍ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ ഇവരുടെ പ്രൊഫൈലുകളില്‍ കാണാം.


ഒറിജിനല്‍ പ്രൊഫൈലുകളിലും, ഫേക്ക് പ്രൊഫൈലിലും എത്തിയാണ് പരസ്യമായി ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്നത്. അതേസമയം ഇത്തരം ഹേറ്റ് കാമ്പയിന് നേതൃത്വം നൽകുന്നത് മലയാളികളായ ചിലരാണെന്നും ഇവർക്ക് കോടിക്കണക്കിനു ഫണ്ടാണ് ഇതിനായി വരുന്നതെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

أحدث أقدم
Join Our Whats App Group