Join Our Whats App Group

കോഴിക്കോട് നഗരത്തിൽ ലൈംഗികതയും ലഹരിമരുന്നു വിൽ‍പനയുമായി ഒരു ചുവന്നതെരുവ്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം

 


കോഴിക്കോട്: 

എട്ടു മണിക്കൂറോളം തുടർച്ചയായ പീഡനം. പെൺകുട്ടികൾക്ക് വേദനമാറ്റാൻ ലഹരിമരുന്ന്. കോഴിക്കോട് നഗരത്തിൽ ലൈംഗികതയും ലഹരിമരുന്നു വിൽ‍പനയുമായി നിലകൊള്ളുന്ന ഒരു ചുവന്നതെരുവിനെകുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.


കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്ത് ഒയാസിസ് കോംപൗണ്ടിലെ ലോഡ്ജിൽനിന്ന് കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറോളം പേരെ പോലീസ് അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് ഞാട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് കിട്ടിയത്.


സംഭവത്തിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർപരിശോധനകളുടെ ഭാഗമായി ചൊവ്വാഴ്ച നഗരത്തിലെ ലോഡ്ജുകളിൽ ലഹരിമരുന്നുവേട്ട നടത്തുകയുണ്ടായി. മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിൽനിന്ന് മലാപ്പറമ്പ് സ്വദേശി അക്ഷയെയും കണ്ണൂർ സ്വദേശി ജാസ്മിനെയും പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. പെൺവാണിഭ സംഘത്തിൽ പെട്ട പെൺകുട്ടികൾ വേദന അറിയാതിരിക്കാനും അവരെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കാനുമായി എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകളാണ് നൽകുന്നത്.


ദിവസം പത്തിലധികം തവണ പീഡിപ്പിക്കപ്പെട്ടതായാണ് ഒയാസിസ് കോംപൗണ്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി മൊഴി നൽകിയത്. സ്വബോധത്തോടെ ഇത്രയും നേരം പിടിച്ചുനിൽക്കാൻ കഴിയാത്തതിനെ തുടർന്ന് ലഹരിമരുന്നുകൾ നൽകുന്നതായും പോലീസ് പറയുന്നു. ഈ പെൺകുട്ടിയെ കൊണ്ടുവന്ന ഏജന്റുമാരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോൾ പത്തോളം ഏജന്റുമാരുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പെൺവാണിഭസംഘങ്ങൾക്ക് പേരുകേട്ട ഗുണ്ടൽപേട്ട് മാതൃകയാണ് നഗരത്തിലും പിൻതുടരുന്നതെന്ന് പോലീസ് പറയുന്നു.


തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെഎണ്ണം മലബാറിൽ നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇതിന്റെ മറവിൽ നഗരത്തിലേക്ക് ഇതരസംസ്ഥാനക്കാരായ പെൺകുട്ടികളെയും എത്തിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം. അസം, മേഘാലയ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് വീട്ടുജോലിക്കെന്ന വ്യാജേന കൊണ്ടുവരുന്ന പെൺകുട്ടികളെ നഗരത്തിലെ വിവിധ പെൺവാണിഭ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ്. പാളയം കേന്ദ്രീകരിച്ച് സ്ത്രീകൾ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതായും പോലീസ് കണ്ടെത്തി. ഇത്തരക്കാരുടെ ഉപഭോക്താക്കൾ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്.



എരഞ്ഞിപ്പാലത്തുള്ള ലോഡ്ജ് കേന്ദ്രീകരിച്ചാണ് പെൺകുട്ടികളെ വിതരണം ചെയ്യുന്നതെന്നാണ് മൊഴി. രണ്ടുതരത്തിലാണ് ഈ മാഫിയ പ്രവർത്തിക്കുന്നത്. കാസർകോട്, മലപ്പുറം, വയനാട് തുടങ്ങിയ മേഖലകളിൽനിന്ന് മലയാളി പെൺകുട്ടികളെ എത്തിക്കുന്നുണ്ട്. ഇതിനുപുറമെ ഇതരസംസ്ഥാനക്കാരായ പെൺകുട്ടികളെയും കൊണ്ടുവരുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള ഡെന്റൽ ഡോക്ടറായ പെൺകുട്ടി വരെ ഇവിടെയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.


ഇത്തരത്തിൽ എത്തുന്ന പെൺകുട്ടികൾക്ക് ഏജന്റുമാരുടെ ക്രൂരതകളും ചൂഷണവും നേരിടേണ്ടിവരുന്നുണ്ട്. മലയാളി പെൺകുട്ടികൾക്ക് മലയാളി ഏജന്റുമാരുടെ ക്രൂരതകളും ചൂഷണവും നേരിടേണ്ടിവരുമ്പോൾ ഇതരസംസ്ഥാനക്കാരായ പെൺകുട്ടികൾക്ക് രണ്ട് എജന്റുമാരുടെയും ക്രൂരത നേരിടണം. നഗരത്തിലെ ശരീരവിൽപനയുടെ കണക്കുകളെക്കുറിച്ച് ഒരു ഏജന്റ് നടത്തിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്.


‘പകൽ മാത്രം, രാത്രി മാത്രം, പകലും രാത്രിയും എന്നിങ്ങനെ മൂന്നു തരത്തിലുള്ള സർവീസുകളാണ് നൽകിവരുന്നത്. പകൽ‍ മാത്രമാണെങ്കിൽ ശരാശരി 4000 രൂപയാണ് ബംഗാളി പെൺകുട്ടിക്ക് ഇവരിട്ടിരിക്കുന്ന ‘വില’. ഇതിൽ 1000 രൂപ മലയാളി ഏജന്റിനു കിട്ടും. 1000 രൂപ ബംഗാളി ഏജന്റും വാങ്ങിക്കും. ബാക്കിയുള്ള 2000 രൂപ പെൺകുട്ടിക്ക് ലഭിക്കുമെന്ന് ഇയാൾ അവകാശപ്പെടുന്നു. ഡെന്റൽ ഡോക്ടറെന്നു പറയുന്ന പെൺകുട്ടിയുടെ ഡേ–നൈറ്റ് സർവീസിനു വാങ്ങുന്നത് 45,000 രൂപയാണെന്നും ഇയാൾ വെളിപ്പെടുത്തി.


ഇവർ പണമിടപാടുകൾ നേരിട്ട് നടത്താറില്ല. ഗൂഗിൾപേ വഴിയാണ് പണംമലയാളി ഏജന്റ് കൈപ്പറ്റുന്നത്. എടിഎം വഴി പിൻവലിക്കുന്ന പണം നോട്ടുകളായാണ് പെൺകുട്ടിക്ക് നൽകുന്നത്. ഇതുമൂലം പോലീസിന് പണമിടപാടുകൾ പിന്തുടർന്ന് ആരെയും പിടികൂടാൻ കഴിയില്ലെന്നും ഏജന്റുമാർ വെളിപ്പെടുത്തുന്നു.

Post a Comment

أحدث أقدم
Join Our Whats App Group