ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കയായിരുന്ന ആർ.എസ്.എസ്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് എഫ്.ഐ.ആർ. കൊല നടത്തിയത് കണ്ടാലറിയുന്ന അഞ്ചോളം പേർ ചേർന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു.
രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാറിലെത്തിയ സംഘം മമ്പറം പുതുഗ്രാമത്ത് വെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ സംബന്ധിച്ച് സൂചനലഭിക്കാത്ത സാഹചര്യത്തിലാണ് രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം പാലക്കാട്ടെ കൊലപാതക കേസിലെ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡൽ മാരുതി 800 കാറിന്റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണം. 9497990095, 9497987146 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണസംഘമാണ് സഞ്ജിത്തിന്റെ കൊലപാതകം കേസ് അന്വേഷിക്കുന്നത്. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ജെ മാത്യു, കസബ ഇൻസ്‌പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം ശശിധരൻ, നെന്മാറ ഇൻസ്‌പെക്ടർ എ ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എം സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചത്
إرسال تعليق