Join Our Whats App Group

കണ്ണൂർ ഒരുങ്ങി 3 ലക്ഷം വീടുകൾ നാളെ സമര കേന്ദ്രമാവും


കണ്ണൂർ:

സമാനതകളില്ലാത്ത സമരമുന്നേറ്റത്തിന് വിപ്ലവമണ്ണൊരുങ്ങി. നരേന്ദ്രമോഡി സർക്കാരിന്റെ കോര്പറേറ്റ് ദാസ്യവും വർഗീയതയും തുറന്നു കാട്ടിയും കോവിഡ് വ്യാപനത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കണമെന്ന് ആവശ്യപ്പെട്ടും നടക്കുന്ന സി പി ഐ എം സത്യാഗ്രഹത്തിൽ കണ്ണൂർ ജില്ലയിൽ ലക്ഷങ്ങൾ അണിനിരക്കും. ഞായറാഴ്ച വൈകിട്ട് നാലു മുതൽ നാലരവരെ മൂന്നു ലക്ഷം വീടുകളിലാണ് സത്യാഗ്രഹം.
പാർട്ടി പതാകയും ആവശ്യങ്ങൾ ആലേഖനം ചെയ്ത പ്ലകാർഡുകളുമുയർത്തി കുടുംബസമേദമായിരിക്കും ഓരോ വീട്ടിലെയും സത്യാഗ്രഹം.
വൈകിട്ട് നാലിന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്ക് ലൈവിൽ സമരഭടന്മാരെ അഭിവാദ്യം ചെയ്യും

Post a Comment

أحدث أقدم
Join Our Whats App Group