ജില്ലയില്‍ പിഞ്ചു കുഞ്ഞുങ്ങളെ കോവിഡ് പിടികൂടുന്നത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കുന്നു. മാടായി പഞ്ചായത്തിലെ കോഴി ബസാറിലാണ് കുഞ്ഞുങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 47 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമീപത്തെ ഒരു വീട്ടിലെ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്. ഇതോടെ മാടായി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ അതിസങ്കീര്‍ണമായി തുടരുകയാണ് പരിയാരത്തെ കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കോവിഡ് വ്യാപനം. ഔദ്യോഗിക കണക്കു പ്രകാരം നൂറിലേക്ക് അടുക്കുകയാണ് മെഡിക്കല്‍ കോളേജ് ക്ളസ്റ്റര്‍ പോസറ്റീവ് ആയവരുടെ എണ്ണം. കഴിഞ്ഞ ദിവസം 24 പേര്‍ക്ക് കൂടി വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജില്‍ പോസറ്റീവ് ആയവരുടെ എണ്ണം 98 ആയി ഉയര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു രോഗികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കണക്കുകളാണിത്

إرسال تعليق